സാൻഡി ലേർണിംഗ്‌ സി ഇ ഒ മുഹമ്മദ്‌ അജ്മൽ , ഡയറക്ടർമാരായ ഡോ ഫസലു റഹ്മാൻ, ഷഫീർ അംബാട്ട്‌, യാസീൻ ആതിഫ്‌ എന്നിവർ

നേരത്തെ തന്നെ ഒരുങ്ങാം, ഐ.ഐ.ടികളിൽ ഉന്നത പഠനം യഥാർഥ്യമാക്കാം

ബംഗളൂരു: എസ്.എസ്.എൽ.സി പരീക്ഷക്ക് 99.9 ശതമാനം വിജയം, പ്ലസ്ടു പരീക്ഷയിൽ 99 ശതമാനം വിജയം എന്നിങ്ങനെയാണ് ഒരോ വർഷവും കേരളത്തിലെ വിദ്യാർഥികളുടെ വിജയശതമാനം. എന്നാൽ, ഇത്തരത്തിൽ ഒരോ വർഷവും കേരളത്തിലുള്ള വിദ്യാർഥികൾ മികച്ച വിജയം നേടുമ്പോഴും ഇവരെല്ലാം പിന്നീട് എവിടെ എത്തുന്നുവെന്ന് അറിയുന്നുണ്ടോ? പ്ലസ്ടു വരെയുള്ള പഠന കാലയളവിൽ മികച്ച വിജയം കേരളത്തിലെ വിദ്യാർഥികൾ നേടുന്നുണ്ടെങ്കിലും ഉന്നത പഠനത്തിൽ ഇവർ പിന്നാക്കം പോകുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏതെങ്കിലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഉന്നതപഠനം നടത്തുക എന്നതിനപ്പുറം രാജ്യത്തെ തന്നെ ഏറ്റവും കഠിനമായ മത്സര പരീക്ഷകളെഴുതി ഐ.ഐ.ടി, എയിംസ് പോലുള്ള രാജ്യത്തെ മികച്ച ശാസ്ത്ര -സാങ്കേതിക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം ഉറപ്പാക്കാനുള്ള വഴികൾ ഇപ്പോഴും നമ്മുടെ കുട്ടികൾക്ക് അന്യമാണ്. എസ്.എസ്.എൽ.സി, പ്ലസ്ടു പഠനത്തിനുശേഷമാണ് ഉന്നത പഠനത്തെക്കുറിച്ച് പലരും ചിന്തിക്കുന്നത്.



 ഹൈസ്കൂൾ വിദ്യാഭ്യാസത്തിനൊപ്പം തന്നെ രാജ്യത്തെ മികച്ച സ്ഥാപനങ്ങളിൽ ഉന്നത പഠനം നടത്തുന്നതിനുള്ള അടിസ്ഥാനം ഒരുക്കണമെന്നതിനെക്കുറിച്ചും ഭൂരിഭാഗം അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ധാരണയുണ്ടാകാറില്ല. ഐ.ഐ.ടി പോലുള്ള മികച്ച നിലവാരമുള്ള, ഒട്ടനവധി സാധ്യതകൾ തുറന്നു നൽകുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം ആഗ്രഹിക്കുന്നവർക്ക് കൃത്യമായ മാർഗനിർദേശവും അടിസ്ഥാന പഠനവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഈ മേഖലയിലെ വിദഗ്ധർ ഒന്നിച്ചുചേരുകയാണ്. ഐ.ഐ.ടികളിൽനിന്നും എൻ.ഐ.ടികളിൽനിന്നും മെഡിക്കൽ കോളജുകളിൽനിന്നും പഠിച്ചിറങ്ങിയ പ്രഗൽഭരായ മലയാളികൾ ചേർന്ന് ആരംഭിച്ചിരിക്കുന്ന 'സ്​റ്റെം ജീനിയസ്' ഫൗണ്ടേഷൻ പ്രോഗ്രാം നമ്മുടെ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിലേക്കുള്ള വാതിലുകൾ തുറന്നു നൽകുകയാണ്.എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി പ്രത്യേക ഫൗണ്ടേഷൻ കോഴ്സ് ആരംഭിച്ചുകൊണ്ടാണ് ഇവർ ശ്രദ്ധേയമായ ഇടപെടൽ നടത്തുന്നത്. ജെ.ഇ.ഇ, നീറ്റ്, കെ.വി.പി.വൈ, നീറ്റ്, എൻ.ടി.എസ്.ഇ,ഒളിമ്പ്യാഡ്സ് തുടങ്ങിയ മത്സര പരീക്ഷകൾക്കായി വിദ്യാർഥികളെ സജ്ജമാക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഫൗണ്ടേഷൻ കോഴ്സ് ആരംഭിച്ചിരിക്കുന്നത്.




എന്തുകൊണ്ട് കേരളത്തിൽനിന്നുള്ളവർ പിന്നാക്കം പോകുന്നു?

പ്രവേശന പരീക്ഷകൾക്ക് നേരത്തെ തന്നെ കൃത്യമായി ഒരുങ്ങിയാൽ ഐ.ഐ.ടി, എയിംസ്, ഐ.ഐ.എസ്.സി, ജിപ്മെർ തുടങ്ങിയ ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം എളുപ്പത്തിൽ നേടാനാകും. എന്നാൽ, ഇത്തരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകൾക്കായി എങ്ങനെ പഠിക്കുമെന്നോ വിജയിക്കാനുള്ള വഴികളെക്കുറിച്ചോ ഭൂരിഭാഗം വിദ്യാർഥികൾക്കും വ്യക്തമായ അറിവില്ല. അതിന് പരിഹാരമായാണ് സ്​റ്റെം ജീനിയസ് അവരുടെ ഫൗണ്ടേഷൻ കോഴ്സ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ശാസ്ത്ര-ഗണിത പരീക്ഷകളിൽ വിജയിച്ചാൽ മാത്രം പ്രവേശനം നേടാനാകുന്ന ഐ.ഐ.ടി പോലുള്ള പ്രശസ്തമായ സ്ഥാപനങ്ങളിൽ കേരളത്തിൽനിന്നുള്ള മലയാളി വിദ്യാർഥികൾ പ്രവേശനം നേടുന്നത് കുറവാണ്. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് മുന്നിട്ടുനിൽക്കുന്ന കേരളത്തിലെ വിദ്യാർഥികൾക്ക് കഴിവുണ്ടായിട്ടും പ്രമുഖ ഉന്നത ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ കഴിയുന്നില്ല.

പ്രാഥമിക വിദ്യാഭ്യാസത്തിൽ 100 ശതമാനം വിജയം നേടുന്ന മലയാളി വിദ്യാർഥികൾ ഉന്നത പഠനത്തിൽ പിന്നിലാണെന്ന് സ്​റ്റെം ജീനിയസ് സി.ഇ.ഒ സി. മുഹമ്മദ് അജ്മൽ പറയുന്നു. ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എസ്.എസ്.എൽ.സി വിജയ ശതമാനം 75നും 80നും ഇടയിലാണെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നവർ കൂടുതലാണ്. ഉദാഹരണത്തിന് രാജ്യത്തെ വിവിധ ഐ.ഐ.ടികളിലായി യു.പിയിൽനിന്നുള്ള 1.21ശതമാനം വിദ്യാർഥികളും ഹരിയാനിൽനിന്നും ബിഹാറിൽനിന്നും 1.6 ശതമാനം പേരും പ്രവേശനം നേടുമ്പോൾ കേരളത്തിൽ നിന്നുള്ളവരുടെ ശതമാനം വെറും 0.39 ആണ്. അതായത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മൂന്നിലൊന്ന് ശതമാനം പേർ മാത്രമാണ് ഇവിടെ നിന്നും ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളിൽ എത്തുന്നത്. ഉന്നത പഠനത്തിലെ സാധ്യതകളെക്കുറിച്ച് കാര്യമായ അറിവില്ലാത്തതും വിദ്യാർഥികളെ അവരുടെ സ്വപ്നങ്ങളിലേക്ക് എത്താനുള്ള വഴികൾ പറഞ്ഞുകൊടുക്കാത്തതുമാണ് ഇതിെൻറ പ്രധാന കാരണം. ഇവിടെയാണ് സാൻഡി ലേണിങ്ങ് രൂപകൽപന ചെയ്ത സ്​റ്റം ജീനിയസ് ഫൗണ്ടേഷൻ പ്രോഗ്രാം പ്രധാന്യമർഹിക്കുന്നതെന്നും അജ്മൽ പറയുന്നു. മലയാളി വിദ്യാർഥികളെ രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിക്കുക എന്ന ഒരേയൊരു ലക്ഷ്യമിട്ടാണ് ഇത്തരമൊരു സംരംഭം തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉന്നത പഠനത്തിലേക്ക് അടിത്തറയൊരുക്കാം

ഹൈസ്കൂൾ ക്ലാസുകളിൽനിന്നു തന്നെ ഉന്നത പഠനത്തിനായി അടിത്തറ ഒരുക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായുള്ള വിശദമായ കോഴ്സാണ് സ്​റ്റെം ജീനിയസ് തയ്യാറാക്കിയിട്ടുള്ളത്. ഫൗണ്ടേഷൻ കോഴ്സിലൂടെ വിദ്യാർഥികൾക്ക് ഇതുസംബന്ധിച്ച വ്യക്തമായ ധാരണ ലഭിക്കും. ഐ.ഐ.ടിയിൽനിന്ന് പഠിച്ചിറങ്ങിയിട്ടുള്ളവർ ചേർന്നാണ് സ്​റ്റെം ജീനിയസ് ആരംഭിച്ചിട്ടുള്ളത്. ഐ.ഐ.ടി പൂർവ വിദ്യാർഥികളായ ആർ. മുഹമ്മദ് ഇക്ബാൽ, സി. മുഹമ്മദ് അജ്മൽ, ഷഫീർ അംബാട്ട്, പി. പ്രണവ്, ലദീദ നസ്റിൻ, എൻ.ഐ.ടി പൂർവ വിദ്യാർഥികളായ പി. മുഹമ്മദ് അസീം, ഡോ. ഫസലു റഹ്മാൻ, കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നും പഠിച്ച ഡോ. കെ. ഷിബിലി തുടങ്ങിയ പ്രഗൽഭരാണ് ക്ലാസുകൾ നയിക്കുന്നത്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കായുള്ള ഫൗണ്ടേഷൻ കോഴ്സ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കാനുള്ള വഴികൾ, മത്സര പരീക്ഷകൾ എങ്ങനെ എഴുതാം, അതിനായുള്ള പഠനം തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള സിലബസാണ് സജ്ജമാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ സ്കൂൾ സിലബസിലെ പഠനം പ്രായോഗിക തലത്തിലേക്ക് വരുമ്പോൾ വിദ്യാർഥികൾക്ക് കാര്യമായ ഗുണം ലഭിക്കുന്നില്ല. ഇതെല്ലാം പരിഹരിച്ചുകൊണ്ടാണ് ഫൗണ്ടേഷൻ കോഴ്സ് രൂപകൽപന ചെയ്തിരിക്കുന്നത്. പ്രവൃത്തികളിലൂടെ രസകരമായ പഠനമാണ് ഇതിലൂടെ ഉറപ്പാക്കുന്നത്.

നമ്മുടെ നാട്ടിൽ മുഴുവൻ എ പ്ലസ് കിട്ടുന്ന വിദ്യാർഥികൾ പിന്നീട് എവിടെ എത്തുന്നുവെന്നതും ആരും പരിശോധിക്കുന്നില്ല. ഇക്കാര്യം ഉൾക്കൊണ്ടുകൊണ്ടാണ് സ്​റ്റെം ജിനീയസ് കോഴ്സ് നടത്തുന്നത്. പ്രമുഖരുടെ അനുഭവങ്ങളും അവരുമായുള്ള സെഷനുകളും വിദ്യാർഥികളെ പ്രചോദിപ്പിക്കും. ശാസ്ത്രീയമായ രീതിയിലാണ് പഠനം. ഇപ്പോഴത്തെ ഒന്നര മണിക്കൂർ നീളുന്ന ഒാൺലൈൻ ക്ലാസ് രീതി അല്ലാതെ അഞ്ചും പത്തു മിനുട്ട് ദൈർഘ്യമുള്ള ചെറു വീഡിയോകളായി ക്ലാസുകൾ വിദ്യാർഥികൾക്ക് നൽകുന്നതിനൊപ്പം തൽസമയ ഇൻററാക്ടീവ് സെഷനുകളും കോഴ്സിലൂടെ ലഭിക്കും. പഠന സാമഗ്രികളും കോഴ്സിനോടൊന്നിച്ച് നൽകുന്നുണ്ട്. ഓരോ കുട്ടിയുടെയും പുരോഗതി വിലയിരുത്തി ഓരോരുത്തർക്കും പ്രത്യേക മെൻറർമാരുമുണ്ടാകും. ഫൗണ്ടേഷൻ കോഴ്സിന് പുറമെ കോഡിങ്, പ്രോഗ്രാമിങ് തുടങ്ങിയ വിഷയങ്ങളിലും കോഴ്സ് നൽകുന്നുണ്ട്. ഓൺലൈൻ ക്ലാസുകൾ കേവലം പ്രഹസനങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് എം.ഐ.ടി, ഹാർവാഡ് തുടങ്ങിയ പ്രശസ്ത സർവകലാശാലകൾ ഉപയോഗിക്കുന്ന വളരെ ശാസ്ത്രീയമായ ബ്ലെൻഡഡ്‌ പഠന രീതിയിലൂടെയാണ് സ്​റ്റെം ജീനിയസ് ഒാൺലൈൻ പഠനം സാധ്യമാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: +91 9300881133, +91 8281249734. വെബ്സൈറ്റ്: https://www.xandylearning.com/join/

Tags:    
News Summary - Higher Studies in IIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.