ആരോഗ്യ സർവകലാശാല അറിയിപ്പുകൾ

പരീക്ഷാ അപേക്ഷ

തൃശൂർ: ഡിസംബർ 28ന്​ തുടങ്ങുന്ന മൂന്നാം വർഷ ബി.എസ്​സി പെർഫ്യൂഷൻ ടെക്നോളജി റെഗുലർ/സപ്ലിമെൻററി (2012 സ്​കീം) പരീക്ഷക്ക് 19 വരെ ഓൺലൈനായി രജിസ്​റ്റർ ചെയ്യാം. ഫൈനോടെ 21 വരെയും സൂപ്പർ ഫൈനോടെ 22 വ​രെയും രജിസ്ട്രേഷൻ നടത്താം.

ജനുവരി 20ന്​ തുടങ്ങുന്ന സെക്കൻറ്​ പ്രഫഷണൽ എം.ബി.ബി.എസ്​ സപ്ലിമെൻററി (2010 സ്​കീം) പരീക്ഷക്ക് ഡിസംബർ 21 മുതൽ ജനുവരി ആറ്​ വരെ ഓൺലൈനായി രജിസ്​റ്റർ ചെയ്യാം. ഫൈനോടെ ജനുവരി എട്ട്​ വരെയും സൂപ്പർ ഫൈനോടെ ഒമ്പത്​ വരെയും രജിസ്​റ്റർ ചെയ്യാം.

പരീക്ഷാ തിയതി പുന:ക്രമീകരിച്ചു

തൃശൂർ: മാറ്റിവെച്ചിരുന്ന ഒന്നാം വർഷ ബി.എസ്​സി എം.ആർ.ടി സപ്ലിമെൻററി (2013 & 2016 സ്​കീം) തിയറി പരീക്ഷ ഡിസംബർ 28ലേക്ക് മാറ്റി പുന:ക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.

ഡിസംബർ 19ന്​ നടത്താനിരുന്ന രണ്ടാം വർഷ ബി.എസ്​സി എം.എൽ.ടി സപ്ലിമെൻററി തിയറി പരീക്ഷയുടെ ജനറൽ മൈക്രോ ബയോളജി പേപ്പർ ഡിസംബർ 23​ലേക്ക്​ മാറ്റി പുന:ക്രമീകരിച്ചു.

മൂന്നാം വർഷ ബി.പി.ടി സപ്ലിമെൻററി (2010 സ്​കീം) തിയറി പരീക്ഷയുടെ റീ-ഹാബിലിറ്റേഷൻ & ബയോ എൻജിനിയറിങ്​ പേപ്പർ ഡിസംബർ 19ന്​ നടത്തും. പരീക്ഷാ കേന്ദ്രത്തിനോ മാറ്റമില്ല.

ഡിസംബർ 19ന്​ നടക്കുന്ന മൂന്നാം വർഷ ബി.പി.ടി സപ്ലിമെൻററി (2010,2012,2016 സ്​കീമുകൾ) തിയറി പരീക്ഷാ തിയതി പുന:ക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

നവംബറിൽ നടത്തിയ നാലാം സെമസ്​റ്റർ എംഫാം റെഗുലർ/സപ്ലിമെൻററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റി​െൻറയും ഫോട്ടോകോപ്പി എന്നിവക്ക് നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഡിസംബർ 30നകം അപേക്ഷിക്കണം.

പരീക്ഷാ ടൈംടേബിൾ

ജനുവരി നാല് മുതൽ 13 വരെ നടക്കുന്ന അഞ്ചാം സെമസ്​റ്റർ ബിഫാം സപ്ലിമെൻററി തിയറി, ഡിസംബർ 28 മുതൽ ജനുവരി നാല് വരെ നടക്കുന്ന മൂന്നാം വർഷ ബി.എസ്​സി പെർഫ്യൂഷൻ ടെക്നോളജി റെഗുലർ/സപ്ലിമെൻററി തിയറി, ഡിസംബർ 23 മുതൽ ജനുവരി ഒന്ന് വരെ നടക്കുന്ന അവസാന വർഷ എം.ഡി/എം.എസ്​ ആയുർവേദ റെഗുലർ/സപ്ലിമെൻററി (2016 സ്​കീം) തിയറി, ഡിസംബർ 21ന്​ തുടങ്ങുന്ന അവസാന വർഷ ബി.ഡി.എസ്​ പാർട്ട് -ഒന്ന്​ റെഗുലർ/സപ്ലിമെൻററി പ്രാക്​ടിക്കൽ, അവസാന വർഷ ബി.ഡി.എസ്​ പാർട്ട് -രണ്ട്​ സപ്ലിമെൻററി പ്രാക്​ടിക്കൽ, ഡിസംബർ 29ന്​ തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്​സി എം.ആർ.ടി സപ്ലിമെൻററി പ്രാക്​ടിക്കൽ ജനുവരി നാലിന് തുടങ്ങുന്ന രണ്ടാം വർഷ ബി.എസ്​സി നഴ്​സിംഗ്​ സപ്ലിമെൻററി പ്രാക്​ടിക്കൽ എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

Tags:    
News Summary - Health University Announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.