എൻജിനീയറിങ് പ്രവേശനം; മൂന്നിലൊന്ന് പേർക്കും പ്രിയം കമ്പ്യൂട്ടർ സയൻസിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചപ്പോൾ പ്രവേശനം ഉറപ്പായ 32.12 ശതമാനം പേരും തെരഞ്ഞെടുത്തത് കമ്പ്യൂട്ടർ സയൻസ്. മൊത്തം 19,725 പേർക്കാണ് പ്രവേശന പരീക്ഷ കമീഷണർ മെറിറ്റ് അടിസ്ഥാനത്തിൽ അലോട്ട്മെന്‍റ് നൽകിയത്.

ഇതിൽ 6336 പേരും കമ്പ്യൂട്ടർ സയൻസിലാണ്. 3317 പേർക്ക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ചിലാണ് അലോട്ട്മെന്‍റ്. മെക്കാനിക്കൽ ബ്രാഞ്ചിൽ 2117 പേർക്കും സിവിൽ എൻജിനീയറിങ്ങിൽ 2079 പേർക്കും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചിൽ 1984 പേർക്കും പ്രവേശനം ഉറപ്പായി. റാങ്ക് ക്രമത്തിൽ പ്രവേശനം നേടിയ ആദ്യ നൂറ് പേരിൽ 80ഉം കമ്പ്യൂട്ടർ സയൻസാണ് തെരഞ്ഞെടുത്തത്. ആദ്യ 500 പേരിൽ 310 പേർക്കും ആയിരം പേരിൽ 572 ഉം 5000 പേരിൽ 1762 ഉം പതിനായിരം പേരിൽ 3624ഉം കമ്പ്യൂട്ടർ സയൻസിലാണ് പ്രവേശനം ഉറപ്പാക്കിയത്. കോളജുകൾ ഈ വർഷം കമ്പ്യൂട്ടർ സയൻസിൽ അധിക ബാച്ചിന് അംഗീകാരം വാങ്ങിയാണ് വിദ്യാർഥി പ്രവേശനം നടത്തുന്നത്. 

മു​ൻ​നി​ര റാ​ങ്കു​കാ​രി​ൽ ഭൂ​രി​ഭാ​ഗ​ത്തി​നും കേ​ര​ള​ത്തി​ൽ പ്ര​വേ​ശ​നം വേ​ണ്ട

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന എ​ൻ​ജി​നീ​യ​റി​ങ്​ റാ​ങ്ക്​ പ​ട്ടി​ക​യി​ൽ മു​ൻ​നി​ര​യി​ലു​ള്ള​വ​രി​ൽ ഭൂ​രി​ഭാ​ഗ​ത്തി​നും സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം വേ​ണ്ട. റാ​ങ്ക്​ പ​ട്ടി​ക​യി​ൽ ആ​ദ്യ പ​ത്ത്​ റാ​ങ്കു​കാ​രി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ അ​ലോ​ട്ട്​​മെ​ന്‍റി​ലൂ​ടെ സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ൽ അ​ലോ​ട്ട്​​മെ​ന്‍റ്​ നേ​ടി​യ​ത്. ആ​ദ്യ 50 റാ​ങ്കു​കാ​രി​ൽ ര​ണ്ടു​പേ​രും നൂ​റ്​ റാ​ങ്കു​കാ​രി​ൽ എ​ട്ടു​പേ​രു​മാ​ണ്​ അ​ലോ​ട്ട്​​മെ​ന്‍റ്​ നേ​ടി​യ​ത്. ആ​ദ്യ 200 റാ​ങ്കു​കാ​രി​ൽ 39 ഉം 500 ​റാ​ങ്കു​കാ​രി​ൽ 183 പേ​രും ആ​യി​രം റാ​ങ്കു​കാ​രി​ൽ 426 പേ​രും 5000 റാ​ങ്കു​​കാ​രി​ൽ 2322 പേ​രു​മാ​ണ്​ കേ​ര​ള​ത്തി​ൽ അ​ലോ​ട്ട്​​മെ​ന്‍റ്​ നേ​ടി​യ​ത്. കേ​ര​ള റാ​ങ്ക്​ പ​ട്ടി​ക​യി​ൽ മു​ൻ​നി​ര​യി​ലു​ള്ള​വ​രി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും ഐ.​ഐ.​ടി ഉ​ൾ​പ്പെ​ടെ ദേ​ശീ​യ സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്​​ഡ്​ റാ​ങ്ക്​ പ​ട്ടി​ക​യി​ലും ഉ​ൾ​പ്പെ​ട്ട​വ​രാ​ണ്. ഇ​വ​ർ ഐ.​ഐ.​ടി, എ​ൻ.​ഐ.​ടി ഉ​ൾ​പ്പെ​ടെ സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ എ​ൻ​ജി​നീ​യ​റി​ങ്​ പ​ഠ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ് റാ​ങ്ക്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രി​ൽ പ​ല​രും മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള നീ​റ്റ്​ -യു.​ജി റാ​ങ്ക്​ പ​ട്ടി​ക​യി​ലും ഉ​ൾ​പ്പെ​ട്ട​വ​രാ​ണ്. ഇ​വ​രും എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്നി​ല്ല.

Tags:    
News Summary - Engineering Admission Most students love computer science

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.