കാർഷിക യു.ജി കോഴ്സുകൾക്ക് ഇനി സി.യു.ഇ.ടി പ്രവേശന പരീക്ഷ

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ചിന് കീഴിലുള്ള കാർഷിക സർവകലാശാലകളിൽ വെറ്ററിനറി സയൻസ് ഒഴികെയുള്ള കാർഷിക, അനുബന്ധ ബിരുദ കോഴ്സുകളിലെ 20 ശതമാനം ഓൾ ഇന്ത്യ ക്വാട്ട സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ ഇനി കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി) യു.ജി ആയിരിക്കും.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച് നടത്തിയിരുന്ന ഓൾ ഇന്ത്യ പ്രവേശന പരീക്ഷ (യു.ജി) 2023 -24 അക്കാദമിക വർഷം മുതൽ ഉണ്ടാകില്ല. കേന്ദ്ര സർവകലാശാലകളിലെയും മറ്റു സ്ഥാപനങ്ങളിലെയും ബിരുദ പ്രവേശനത്തിന് നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പൊതു പ്രവേശന പരീക്ഷയാണ് സി.യു.ഇ.ടി (യു.ജി).

2023 വർഷത്തെ സി.യു.ഇ.ടി യു.ജി പരീക്ഷക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർച്ച് 12ന് രാത്രി ഒമ്പത് വരെ ഓൺലൈനായി അപേക്ഷിക്കാം. ഫീസ് അടക്കേണ്ട അവസാന സമയം: മാർച്ച് 12 രാത്രി 11.50. മേയ് 21 മുതലാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് https://cuet.samarth.ac.in സന്ദർശിക്കാം.

യോഗ്യത, പ്രായം, ഇളവുകൾ, മറ്റു നിബന്ധനകൾ, തെരഞ്ഞെടുപ്പ് രീതി അടക്കം വിശദാംശങ്ങൾക്ക് www.icar.org.in ലെ ഇൻഫർമേഷൻ ബുള്ളറ്റിൻ പരിശോധിക്കാം. ഹെൽപ് ഡെസ്ക് ഫോൺ: 011 40759000, 011 69227700. ഇ മെയിൽ: cuet-ug@nta.ac.in. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ www.nta.ac.in, https://cuet.samarth.ac.in എന്നീ വെബ്സൈറ്റുകൾ പരിശോധിച്ച് സമയാസമയങ്ങളിലെ നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

കാർഷിക പി.ജി കോഴ്സുകൾക്കുള്ള ICAR AIEEA (PG), ICAR AICE -JRF/SRF (ph.d) എന്നിവ മുൻവർഷങ്ങളിലേത് പോലെ നാഷനൽ ടെസ്റ്റിങ് ഏജൻസി പ്രത്യേകം നടത്തും. ഇതിന് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് www.nta.ac.in, https://icar.nta.nic.in എന്നീ വെബ്സൈറ്റുകൾ ശ്രദ്ധിക്കണം.

Tags:    
News Summary - CUET entrance exam for agriculture UG courses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.