ഉന്നത വിദ്യാഭ്യാസരംഗത്തെ ശ്രേഷ്ഠ സ്ഥാപനമായ ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (സി.എം.െഎ) ഇക്കൊല്ലത്തെ ബി.എസ്സി, എം.എസ്സി, പിഎച്ച്.ഡി റെഗുലർ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒാൺലൈനായി ഏപ്രിൽ ഏഴുവരെ സ്വീകരിക്കും. പ്രവേശന വിജ്ഞാപനം www.cmi.ac.in/admissionsൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോഴ്സുകളും യോഗ്യതകളും:
ബി.എസ്സി (ഒാണേഴ്സ്)^ മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടർ സയൻസ്; മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ്.
േയാഗ്യത: അക്കാദമിക് മികവോടെ പ്ലസ്ടു ജയിച്ചവർക്കും 2018ൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷയിലൂടെയാണ് സെലക്ഷൻ. കോഴ്സിെൻറ ദൈർഘ്യം മൂന്നു വർഷം (ആറ് സെമസ്റ്ററുകൾ). ട്യൂഷൻ ഫീസ് സെമസ്റ്റർ ഒന്നിന് ഒരു ലക്ഷം രൂപയാണ്. ഉയർന്ന മെറിറ്റുള്ളവർക്ക് പ്രതിമാസം 5000 രൂപ നിരക്കിൽ പരിമിതമായ ഫെലോഷിപ്പുകളും ലഭ്യമാകും.
എം.എസ്സി^ മാത്തമാറ്റിക്സ്/കമ്പ്യൂട്ടർ സയൻസ്/ഡാറ്റ സയൻസ്:
േയാഗ്യത: ബി.എ/ബി.എസ്സി/ബി. മാത്/ബി. സ്റ്റാറ്റ്/ബി. ടെക് ബിരുദം. മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ പ്രാഗല്ഭ്യമുള്ളവരാകണം. 2018ൽ ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. എൻട്രൻസ് ടെസ്റ്റ്, ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. നാല് സെമസ്റ്ററുകളായുള്ള രണ്ടു വർഷത്തെ കോഴ്സാണിത്. സെമസ്റ്റർ ഒന്നിന് ഡാറ്റ സയൻസിന് രണ്ടു ലക്ഷവും മറ്റു കോഴ്സുകൾക്ക് ഒരു ലക്ഷം രൂപയുമാണ് ട്യൂഷൻ ഫീസ്. ഉയർന്ന മെറിറ്റുകാർക്ക് ട്യൂഷൻ ഫീസിനോളം തുക വരുന്ന സ്കോളർഷിപ്പുകളും പ്രതിമാസം 6000 രൂപ നിരക്കിൽ പരിമിതമായ ഫെലോഷിപ്പുകളും ലഭ്യമാകും.
പി.എച്ച്ഡി^മാത്തമാറ്റിക്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് :
േയാഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ അക്കാദമിക് മികവോടെയുള്ള എം.എസ്സി/ബി.എസ്സി/എം.സി.എ/ബി.ഇ/ബി.ടെക് ബിരുദം. ഗവേഷണത്തിൽ അതീവ താൽപര്യമുള്ളവരാകണം. പ്രവേശന പരീക്ഷയിലൂടെയാണ് സെലക്ഷൻ. ‘NBHM/JEST 2018’ൽ യോഗ്യത നേടുന്ന റിസർച് സ്കോളേഴ്സിന് ആദ്യത്തെ രണ്ടു വർഷക്കാലം പ്രതിമാസം 25,000 രൂപയും തുടർന്നുള്ള മൂന്നു വർഷം പ്രതിമാസം 28,000 രൂപയും സ്റ്റൈപൻറായി ലഭിക്കും. ഹോസ്റ്റലിൽ താമസിക്കാത്തവർക്ക് സ്റ്റൈപൻറിെൻറ 30 ശതമാനം വീട്ടുവാടക മൊത്തമായി നൽകും.
പ്രവേശന പരീക്ഷ:
2018 മേയ് 15ന് രാവിലെ 9.30 മുതൽ 12.30 വരെ ബി.എസ്സി കോഴ്സുകൾക്കായുള്ള പൊതുപ്രവേശന പരീക്ഷയും ഉച്ചക്കുശേഷം രണ്ടു മുതൽ അഞ്ചുവരെ എം.എസിസി/പി.എച്ച്ഡി പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷയും നടക്കും. തിരുവനന്തപുരം, കോഴിക്കോട്, കോയമ്പത്തൂർ, ചെന്നൈ, മധുര, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, പുണെ, ഡൽഹി, കൊൽക്കത്ത എന്നിവ ടെസ്റ്റ് സെൻററുകളിൽപെടും. അപേക്ഷ ഒാൺലൈനായി www.cmi.ac.in/admissionsൽ ഏപ്രിൽ ഏഴിനകം സമർപ്പിക്കണം. നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. ഒാൺലൈൻ അപേക്ഷ ഫീസ് 750 രൂപയാണ്. വിശദവിവരങ്ങളടങ്ങിയ ഇൻഫർമേഷൻ ബ്രോഷർ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.