ക്ലാറ്റ്-2027 ഡിസംബർ ആറിന്; അപേക്ഷ ഓൺലൈനിൽ മൂന്നുമുതൽ

കൊച്ചി ന്യുവാൽസ് അടക്കം രാജ്യത്തെ 27 ദേശീയ നിയമ സർവകലാശാലകളുടെ അണ്ടർ ഗ്രാജുവേറ്റ് (ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി), പോസ്റ്റ് ഗ്രാജുവേറ്റ് (എൽഎൽ.എം) കോഴ്സുകളിലേക്കുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്-2027) 2026 ഡിസംബർ 6 ഞായറാഴ്ച ഉച്ചക്കുശേഷം രണ്ടു മുതൽ നാലു മണിവരെ നടത്താൻ കൺസോർട്ട്യം ഓഫ് നാഷനൽ ലോ യൂനിവേഴ്സിറ്റീസ് ഭരണസമിതി തീരുമാനിച്ചു.

ഇതുസംബന്ധിച്ച അറിയിപ്പ് https://consortuimofnlus.ac.inൽ ലഭ്യമാണ്. വിജ്ഞാപനം ഉടൻ വെബ്സൈറ്റിൽ. 2026 ആഗസ്റ്റ് മൂന്നിന് ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടൽ പ്രവർത്തനസജ്ജമാകും. ഒക്ടോബർ 31 വരെ അപേക്ഷ സ്വീകരിക്കും. ക്ലാറ്റ് യു.ജി പരീക്ഷക്ക് 45 ശതമാനം മാർക്കോടെ ഹയർസെക്കൻഡറി പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചവർക്കും ക്ലാറ്റ്-പി.ജി പരീക്ഷക്ക് 50 ശതമാനം മാർക്കോടെ എൽഎൽ.ബി/നിയമ ബിരുദമെടുത്തവർക്കും അപേക്ഷിക്കാം. പട്ടികജാതി/വർഗം, ഭിന്നശേഷി വിഭാഗങ്ങൾക്ക് അഞ്ചുശതമാനം മാർക്കിളവ് ലഭിക്കും. ഉയർന്ന പ്രായപരിധിയില്ല.

Tags:    
News Summary - CLAT-2027 on December 6; Applications online from 3rd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.