കൊച്ചുകുട്ടികളുടെ പ്രവേശന പരീക്ഷ നിരീക്ഷിക്കുമെന്ന് ചൈൽഡ് ലൈൻ

മലപ്പുറം: ആറ് വയസ്സിന് താഴെയുള്ള കുട്ടികളെ സ്കൂളുകളിലോ പ്രീ സ്കൂളുകളിലോ ചേർക്കാൻ പ്രവേശന പരീക്ഷയോ അഭിമുഖമോ നടത്തുന്നത് നിരീക്ഷിക്കുമെന്ന് ചൈൽഡ് ലൈൻ അറിയിച്ചു. ഇത്തരം പരീക്ഷകളും പരിശോധനകളും വിദ്യാഭ്യാസ അവകാശ ചട്ടങ്ങൾക്ക് വിരുദ്ധമാണ്.

സി.ബി.എസ്.ഇ സ്ഥാപനങ്ങളിൽ എൽ.കെ.ജി, യു.കെ.ജി ക്ലാസുകളിലേക്ക് എഴുത്തുപരീക്ഷയും മറ്റും നടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ബാലാവകാശ കമീഷന്റെ ഉത്തരവ് പ്രകാരം മധ്യവേനലവധിക്കാലത്ത് സ്കൂളുകളിൽ ക്ലാസുകൾ നടത്തുന്നതും ചൈൽഡ്‌ലൈൻ നിരീക്ഷിക്കും.

ഇത്തരം ബാലാവകാശ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ചൈൽഡ്‌ലൈൻ ടോൾഫ്രീ നമ്പറായ 1098ലോ 0483 2730738, 0483 2730739 നമ്പറുകളിലോ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Child Line will monitor the entrance exam of young children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.