തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2023 -24 അധ്യയന വര്‍ഷത്തെ ബി.എഡ് പ്രവേശനത്തിനുള്ള (കോമേഴ്സ് ഓപ്ഷന് ഒഴികെ) രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ആഗസ്റ്റ് ഒന്നിന് വൈകീട്ട് നാലിനു മുമ്പ് മാൻഡേറ്ററി ഫീസടച്ച് കോളജില്‍ സ്ഥിരപ്രവേശനം എടുക്കണം.
എസ്.സി, എസ്.ടി തുടങ്ങി തത്തുല്യ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗക്കാര്‍ക്ക് 125 രൂപയും മറ്റുള്ളവര്‍ക്ക് 510 രൂപയുമാണ് മാൻഡേറ്ററി ഫീസ്. ക്ലാസുകള്‍ ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0494 2407017, 2660600.
കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് കോളജില്‍ 2023 -24 അധ്യയന വര്‍ഷത്തെ ബി.ടെക് കോഴ്സുകള്‍ക്ക് (ഇ.സി, ഇ.ഇ, എം.ഇ, പി.ടി) എന്‍.ആര്.ഐ ക്വോട്ടയില്‍ പ്രവേശനം ആരംഭിച്ചു. കീം എന്‍ട്രന്‍സിന് അപേക്ഷിക്കാത്തവര്‍ക്കും പ്രവേശനത്തിന് അവസരമുണ്ട്. ഫോണ്‍: 9567172591, 9188400223.
ഓപണ്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ക്കുള്ള ഇന്ത്യയുടെ ദേശീയ പ്ലാറ്റ്ഫോമായ സ്വയം ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്ഫോമില്‍ 2023 ജൂലൈ -ഡിസംബര്‍ സെമസ്റ്റര്‍ കോഴ്സിലേക്കുള്ള പ്രവേശനം തുടരുന്നു. കാലിക്കറ്റ് സര്‍വകലാശാല ഇ.എം.എം.ആര്.സി തയാറാക്കിയ ബിരുദതലത്തിലുള്ള ആറ് കോഴ്സുകളിലേക്കും പ്രവേശനം ജൂലൈ ആദ്യവാരം ആരംഭിച്ചിട്ടുണ്ട്. മൂന്നു മാസം ദൈര്‍ഘ്യമുള്ള കോഴ്സുകളിലേക്ക് പ്രവേശനം സൗജന്യമാണ്. ജൂലൈ 31ന് ക്ലാസുകള്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ ഇ.എം.എം.ആര്.സി വെബ്സൈറ്റില്‍ (emmrccalicut.org). ഫോണ്‍: 9495108193.
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ 2023 -24, 2024 -25 അധ്യയന വര്‍ഷത്തില്‍ പുതിയ കോളജുകള്‍ക്ക് ശിപാര്‍ശ ചെയ്തിട്ടുള്ള ഏജന്‍സികളും പുതിയ കോഴ്സുകള്‍ക്ക് ശിപാര്‍ശ ചെയ്തിട്ടുള്ള കോളജുകളും സര്‍ക്കാറിന്റെ ഭരണാനുമതിയും എന്‍.ഒ.സിയും ലഭിക്കുന്ന മുറക്ക് എന്‍.ഒ.സിയില്‍ പറഞ്ഞിട്ടുള്ള സമയപരിധിക്കകം ആവശ്യമായ രേഖകള്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം.
കോഴ്സുകള്‍ക്ക് അനുമതി ലഭിച്ചിട്ടുള്ള കോളജുകള്‍ പ്രസ്തുത രേഖകളും ചലാന്‍ രസീതും എന്‍.ഒ.സിയില്‍ നിഷ്കര്‍ഷിച്ച സമയപരിധിക്കകം സെന്‍ട്രലൈസ്ഡ് കോളജ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുകയും വേണം. അഫിഡവിറ്റിന്റെ മാതൃക, ഫീസ് ഘടന തുടങ്ങിയ വിവരങ്ങള്‍ സി.ഡി.സി വെബ്സൈറ്റില്‍ (cdc.uoc.ac.in) ലഭ്യമാണ്. ഫോണ്‍ 0494 2407112.
സര്‍വകലാശാല പഠനവിഭാഗത്തിലെ നാലാം സെമസ്റ്റര്‍ എല്‍എല്‍.എം ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്റ്റ് 17ന് നടക്കും. നാലാം സെമസ്റ്റര്‍ ബി.പി.എഡ് ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സെപ്റ്റംബര്‍ ഏഴിന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഹെല്‍ത്ത് ആൻഡ് യോഗ തെറപ്പി ജൂണ്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്റ്റ് ഏഴ് വരെയും 180 രൂപ പിഴയോടെ ഒമ്പത് വരെയും അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് കോളജിലെ നാലാം സെമസ്റ്റര്‍ ബി.ടെക് പ്രിന്റിങ് ടെക്നോളജി ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് 19 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ പി.ജി (സി.ബി.സി.എസ്.എസ്/സി.യു.സി.എസ്.എസ്) നവംബര്‍ 2022, മൂന്നാം സെമസ്റ്റര്‍ എം.എസ് സി ഹെല്‍ത്ത് ആന്‍ഡ് യോഗ തെറപ്പി ഡിസംബര്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഇലക്ട്രോണിക്സ്, സ്റ്റാറ്റിസ്റ്റിക്സ് നവംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സർവകലാശാല രാജീവ് ഗാന്ധി കൾച്ചറൽ ആൻഡ് എജുക്കേഷനൽ ട്രസ്റ്റ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനിങ് ഇൻ കൗൺസലിങ് (പി.ജി.സി.ടി) കോഴ്സിന് ബിരുദധാരികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. ക്ലാസുകൾ ഞായർ, രണ്ടാം ശനി ദിവസങ്ങളിൽ. ഒരു വർഷമാണ് കോഴ്സ് ദൈർഘ്യം. www.gandhichair.in വെബ്സൈറ്റിൽ വിശദ വിവരങ്ങൾ ലഭിക്കും. ആഗസ്റ്റ് 15നകം അപേക്ഷിക്കണം. ഫോൺ: 8075318481, 7403306372.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.