എസ്.എസ്.സി റിക്രൂട്ട്മെന്റ് കേന്ദ്ര സർവിസിൽ ജൂനിയർ എൻജിനീയറാകാം

സ്റ്റാഫ് സെലക്ഷൻ കമീഷൻ വിവിധ കേന്ദ്രസർക്കാർ വകുപ്പ്/ സ്ഥാപനങ്ങളിലേക്ക് ജൂനിയർ എൻജിനീയർമാരെ തെരഞ്ഞെടുക്കുന്നു. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ, സെൻട്രൽ വാട്ടർ കമീഷൻ, സി.പി.ഡബ്ല്യു.ഡി, സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ, മിലിട്ടറി എൻജിനീയറിങ് സർവിസസ്, ഡിഫൻസ്, ബ്രഹ്മപുത്ര ബോർഡ് (ജൽശക്തി), നാഷനൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ, ടെലികമ്യൂണിക്കേഷൻ വകുപ്പ്, മെറ്റിയറോളജിക്കൽ വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലായി നിലവിൽ 1748 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിവിധ സംസ്ഥാന/ മേഖലാടിസ്ഥാനത്തിലുള്ള ഒഴിവുകളുടെ എണ്ണം ലഭ്യമായിട്ടില്ല. ജൂനിയർ എൻജിനീയർ, സയന്റിഫിക് അസിസ്റ്റന്റ് (ഗ്രൂപ് ബി) തസ്തികയുടെ ശമ്പളനിരക്ക് 35,400-1,12,400 രൂപ. കേന്ദ്രസർവിസിൽ നിലവിലുള്ള ആനുകൂല്യങ്ങളും ലഭിക്കും. ഓൺലൈനിൽ സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം.

യോഗ്യത: ബി.ഇ/ ബി.ടെക്/ ത്രിവത്സര എൻജിനീയറിങ് അംഗീകൃത ഡിപ്ലോമ (സിവിൽ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഓട്ടോ മൊബൈൽ/ ഇലക്​​ട്രോണിക്സ്/ഇ.സി/ കമ്പ്യൂട്ടർ സയൻസ്). മിലിട്ടറി എൻജിനീയറിങ് സർവിസസിലേക്ക് ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമക്കാർക്ക് ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. തുറമുഖം ഷിപ്പിങ് ആൻഡ് വാട്ടർവേയ്സ് വകുപ്പിൽ ഡിപ്ലോമക്കാർക്ക് മൂന്നുവർഷത്തെ പ്രവൃത്തിപരിചയമാണ് വേണ്ടത്.

ഇന്ത്യൻ മെറ്റിയറോളജിക്കൽ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് തസ്തികക്ക് ബി.എസ്‍സി (ഫിസിക്സ് ഒരു വിഷയമായിരിക്കണം) ബിരുദമുള്ളവർക്കും അപേക്ഷിക്കാം.

വിശദ വിവരങ്ങൾക്ക്: https:ssc.gov.in

Tags:    
News Summary - Become a Junior Engineer in Central Government Services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.