ഐ.ബി.പി.എസ് റിക്രൂട്ട്മെന്റ് കേരള ഗ്രാമീണബാങ്കിൽ അവസരം
വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ ബാങ്കുകളിലേക്ക് ഗ്രൂപ് ബി ഓഫിസ് അസിസ്റ്റന്റ്സ് (മൾട്ടി പർപ്പസ്), ഗ്രൂപ് എ ഓഫിസർ (സ്കെയിൽ I, II, & III), തസ്തികകളിൽ നിയമനത്തിന് ഐ.ബി.പി.എസ് പൊതു റിക്രൂട്ട്മെന്റ് നടത്തുന്നു. ഓഫിസർ സ്കെയിൽ -II തസ്തികയിൽ ജനറൽ ബാങ്കിങ്, ഐ.ടി, സി.എ, ലോ (നിയമം) ട്രഷറി, മാർക്കറ്റിങ്, അഗ്രികൾച്ചർ വിഭാഗങ്ങളിലാണ് ഒഴിവുകൾ. പ്രാദേശികഭാഷയിൽ പ്രാവീണ്യമുണ്ടായിരിക്കണം. സെപ്റ്റംബർ 21നകം അപേക്ഷിക്കാം.
ഒഴിവുകൾ: കേരള ഗ്രാമീണ ബാങ്കിൽ ഓഫിസ് അസിസ്റ്റന്റ് (മൾട്ടി പർപ്പസ്) തസ്തികയിൽ 350 ഒഴിവുകളാണുള്ളത്. (ജനറൽ- 182, ഒ.ബി.സി നോൺ ക്രീമിലെയർ- 94, ഇ.ഡബ്ല്യു.എസ്-35, എസ്.സി -35, എസ്.ടി -4). നിശ്ചിത ഒഴിവുകൾ ഭിന്നശേഷി, വിമുക്തഭടന്മാർ വിഭാഗങ്ങൾക്കും മറ്റും സംവരണം ചെയ്തിരിക്കുന്നു.
ഓഫിസർ സ്കെയിൽ I വിഭാഗത്തിൽ -55, സ്കെയിൽ II, ജനറൽ ബാങ്കിങ് ഓഫിസർ -12, സി.എ-2, ലോ (നിയമം) -3, ട്രഷറി മാനേജർ -2, സ്കെയിൽ -I, ഓഫിസർ -11 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത: ഓഫിസ് അസിസ്റ്റന്റ്സ് -ഏതെങ്കിലും ഡിസിപ്ലിനിൽ അംഗീകൃത സർവകലാശാല ബിരുദം. പ്രാദേശിക ഭാഷാ പ്രാവീണ്യം, കമ്പ്യൂട്ടർ വർക്കിങ് നോളഡ്ജ് അഭിലഷണീയം.
ഓഫിസർ (സ്കെയിൽ-I)/ അസിസ്റ്റന്റ് മാനേജർ- ഏതെങ്കിലും ബിരുദം. അഗ്രികൾച്ചർ, ഹോർട്ടി കൾച്ചർ, ഫോറസ്ട്രി, അനിമൽ ഹസ്ബൻഡറി, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറൽ എൻജിനീയറിങ്, പിസി കൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോഓപറേഷൻ, ഐ.ടി, മാനേജ്മെന്റ്, ഇക്കണോമിക്സ്, അക്കൗണ്ടൻസി ബിരുദക്കാർക്ക് മുൻഗണന. പ്രാദേശിക ഭാഷാ പ്രാവീണ്യമുണ്ടാകണം. കമ്പ്യൂട്ടർ വർക്കിങ് നോളഡ്ജ് അഭിലഷണീയം.
ഓഫിസർ സ്കെയിൽ II (ജനറൽ ബാങ്കിങ് ഓഫിസർ/മാനേജർ)- ബിരുദം (50 ശതമാനം മാർക്കിൽ കുറയരുത്). മേൽപറഞ്ഞിട്ടുള്ള വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് മുൻഗണന. ബാങ്ക്/ധനകാര്യ സ്ഥാപനങ്ങളിൽ ഓഫിസർ പദവിയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
ഓഫിസർ സ്കെയിൽ-II/ സ്പെഷലിസ്റ്റ് ഓഫിസർ (മാനേജർ)- ഐ.ടി: ഇലേക്ട്രാണിക്സ് / കമ്യൂണിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ്/ ഐ.ടിയിൽ 50 ശതമാനം മാർക്കോടെ ബിരുദം. എ.എസ്.പി, പി.എച്ച്.പി, സി++, ജാവ, വി.ബി, വി.സി, ഒ.സി.പി സർട്ടിഫിക്കറ്റ് അഭിലഷണീയം. ബന്ധപ്പെട്ട മേഖലയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം. സി.എ-സി.എ പ്രഫഷനൽ യോഗ്യതയും ചാർട്ടേർഡ് അക്കൗണ്ടന്റായി ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
ലോ ഓഫിസർ- 50 ശതമാനം മാർക്കോടെ അംഗീകൃത നിയമബിരുദവും അഭിഭാഷകർ/ലോ ഓഫിസർ ആയി 2 വർഷത്തെ പ്രവൃത്തിപരിചയവും. ട്രഷറി മാനേജർ- സി.എ/ എം.ബി.എ ഫിനാൻസ്, ബന്ധപ്പെട്ട മേഖലയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം.
മാർക്കറ്റിങ് ഓഫിസർ-എം.ബി.എ (മാർക്കറ്റിങ്), ഒരുവർഷത്തെ പ്രവൃത്തിപരിചയം. അഗ്രികൾച്ചർ ഓഫിസർ- അഗ്രികൾച്ചർ/ ഹോർട്ടി കൾച്ചർ/ ഡെയറി/ അനിമൽ ഹസ്ബൻഡറി/ ഫോറസ്ട്രി/ വെറ്ററിനറി സയൻസ്/ അഗ്രികൾച്ചർ എൻജിനീയറിങ് ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
ഓഫിസർ സ്കെയിൽ -III/സീനിയർ മാനേജർ- ഏതെങ്കിലും ഡിസിപ്ലിനിൽ 50 ശതമാനം മാർക്കോടെ ബിരുദവും ബാങ്ക്/ധനകാര്യ സ്ഥാപനത്തിൽനിന്നും ഓഫിസറായി 5 വർഷത്തെ പ്രവൃത്തിപരിചയവും. എല്ലാ തസ്തികകൾക്കും എസ്.സി/ എസ്.ടി/ ഒ.ബി.സി-എൻ.സി.സി, വിമുക്തഭടന്മാർ, വിധവകൾ, നിയമപരമായി വിവാഹബന്ധം വേർപെടുത്തി പുനർവിവാഹം ചെയ്തിട്ടില്ലാത്തവർ തുടങ്ങിയ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
വിശദ വിവരങ്ങൾക്ക്: www.ibps.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.