ആയുഷ് (ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി) ബിരുദ കോഴ്സുകളിലേക്കുള്ള ‘AACCC-UG’ ഓൺലൈൻ കൗൺസലിങ് രജിസ്ട്രേഷൻ സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. മൂന്ന് റൗണ്ട് അലോട്ട്മെന്റ് നടപടികൾക്ക് പുറമെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്ട്രേ വേക്കൻസി റൗണ്ട് പ്രവേശനവുമുണ്ടാവും. 15 ശതമാനം ഓൾ ഇന്ത്യ ക്വോട്ടാ സീറ്റുകളിലും സെൻട്രൽ വാഴ്സിറ്റികൾ/നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, കൽപിത സർവകലാശാലകൾ എന്നിവിടങ്ങളിലെ നൂറുശതമാനം സീറ്റുകളിലുമാണ് പ്രവേശനം. കൗൺസലിങ്, ചോയിസ് ഫില്ലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകൾ www.aaccc.gov.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘നീറ്റ്-യു.ജി 2023’ൽ യോഗ്യത നേടിയവർക്ക് കൗൺസലിങ്ങിൽ പങ്കെടുക്കാം. 2023-24 വർഷത്തെ കൗൺസലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകൾ ചുവടെ:
ഒന്നാം റൗണ്ട് രജിസ്ട്രേഷൻ/ഫീസ് പേമെന്റ് സെപ്റ്റംബർ 1-4 വരെ. രണ്ട് മുതൽ നാലുവരെ ചോയിസ് ഫില്ലിങ്/ലോക്കിങ്, സെപ്റ്റംബർ ഏഴിന് ആദ്യ സീറ്റ് അലോട്ട്മെന്റ്. 8-13 വരെ റിപ്പോർട്ടിങ്. രണ്ടാം റൗണ്ട് രജിസ്ട്രേഷൻ/ഫീസ് പേമെന്റ് സെപ്റ്റംബർ 20-24 വരെ. 21-24 തീയതികളിൽ ചോയിസ് ഫില്ലിങ്/ലോക്കിങ്, അലോട്ട്മെന്റ് 27ന്, റിപ്പോർട്ടിങ് 28 മുതൽ ഒക്ടോബർ അഞ്ചുവരെ.
മൂന്നാം റൗണ്ടിലേക്കുള്ള രജിസ്ട്രേഷൻ/ഫീസ് പേമെന്റ് ഒക്ടോബർ 12-15 വരെ. ചോയിസ് ഫില്ലിങ്/ലോക്കിങ് 13-15നകം. അലോട്ട്മെന്റ് 18ന്. റിപ്പോർട്ടിങ് 19-26വരെ. നവംബർ നാലിന് സീറ്റ് അലോട്ട്മെന്റ്. റിപ്പോർട്ടിങ് 4-11 വരെ. പ്രവേശന നടപടികളടക്കം കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും www.aaccc.gov.inൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.