ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ എ.എസ്.ഐ സ്റ്റെനോഗ്രാഫർ, എച്ച്.സി മിനിസ്റ്റീരിയൽ

ബോർഡർ സെക്യൂരിറ്റി ഫോഴ്സിലേക്ക് അസി. സബ് ഇൻസ്പെക്ടർ (എ.എസ്.ഐ) സ്റ്റെനോഗ്രാഫർ തസ്തികയിൽ 11 ഒഴിവുകളിലും ഹെഡ് കോൺസ്റ്റബിൾ (എച്ച്.സി) മിനിസ്റ്റീരിയൽ തസ്തികയിൽ 312 ഒഴിവുകളിലും നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. എ.എസ്.ഐ പട്ടികവർഗക്കാർക്ക് സംവരണം ചെയ്തിട്ടുള്ള ഒഴിവുകളാണ്. എച്ച്.സി മിനിസ്റ്റീരിയൽ തസ്തികയിൽ ജനറൽ വിഭാഗത്തിന് 154, ഇ.ഡബ്ല്യൂ.എസ്-41, ഒ.ബി.സി-65, എസ്.സി-38, എസ്.ടി -14 എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്.

ശമ്പളനിരക്ക് എ.എസ്.ഐ സ്റ്റെനോ-29,200-92,300 രൂപ, എച്ച്.സി മിനിസ്റ്റീരിയൽ 25,500-81,100 രൂപ, വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://rectt.bsf.gov.inൽ.യോഗ്യത: ഇന്ത്യൻ പൗരനാകണം. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. എ.എസ്.ഐ സ്റ്റെനോ തസ്തികക്ക് ഹയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. സ്കിൽ-ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി ഷോർട്ട് ഹാൻഡിൽ മിനിറ്റിൽ 80 വാക്ക് വേഗത. കമ്പ്യൂട്ടറിൽ ട്രാൻസ്ക്രിപ്ഷൻ/ഡിക്ടേഷൻ, ഇംഗ്ലീഷിൽ 50 മിനിറ്റ്, ഹിന്ദിയിൽ 65 മിനിറ്റ്.എച്ച്.സി മിനിസ്റ്റീരിയൽ തസ്തികക്ക് പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.

ടൈപിങ് ടെസ്റ്റ്-മിനിറ്റിൽ ഇംഗ്ലീഷിൽ 35 വാക്ക്, ഹിന്ദിയിൽ 30 വാക്ക് (കമ്പ്യൂട്ടറിൽ യഥാക്രമം 10500 കെ.ഡി.പി.എ, 9000 കെ.ഡി.പി.എച്ച്) വേഗത വേണം (10 മിനിറ്റ് സമയം ലഭിക്കും).പ്രായപരിധി 18-25. സംവരണവിഭാഗങ്ങൾക്ക് (എസ്.സി/എസ്.ടി, ഒ.ബി.സി, വിമുക്ത ഭടന്മാർ, വിധവകൾ, കേന്ദ്രസർക്കാർ ജീവനക്കാർ) നിയമാനുസൃത വയസ്സിളവുണ്ട്.ഉയരം പുരുഷന്മാർക്ക് 165 സെ.മീറ്റർ, വനിതകൾക്ക് 155 സെ.മീറ്റർ. പട്ടികവർഗക്കാർക്ക് യഥാക്രമം 162.5 സെ.മീറ്റർ, 150 സെ.മീറ്റർ എന്നിങ്ങനെ മതിയാകും.

നെഞ്ചളവ് പുരുഷന്മാർക്ക് 77-82 സെ. മീറ്റർ. പട്ടികവർഗക്കാർക്ക് 76-81 സെ. മീറ്റർ, ഉയരത്തിനും പ്രായത്തിനും അനുസൃതമായി ഭാരമുണ്ടാകണം. നല്ല കാഴ്ചശക്തി വേണം. വൈകല്യങ്ങൾ പാടില്ല. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിലുണ്ട്.അപേക്ഷാഫീസ് 100 രൂപ. എസ്.സി/എസ്.ടി/വിമുക്ത ഭടന്മാർ/വനിതകൾ/ബി.എസ്.എഫ് ജീവനക്കാർ എന്നീ വിഭാഗങ്ങൾക്ക് സർവിസ് ചാർജായി നികുതി ഉൾപ്പെടെ 47 രൂപ നൽകിയാൽ മതി.

ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് വഴി ഓൺലൈനായി ഫീസ് അടക്കാം. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി https://rectt.bsf.gov.inൽ സമർപ്പിക്കാം. സെപ്റ്റംബർ ആറുവരെ അപേക്ഷ സ്വീകരിക്കും.സെലക്ഷൻ: ഒന്നാംഘട്ടം എഴുത്തുപരീക്ഷ, രണ്ടാംഘട്ടം ഫിസിക്കൽ മെഷർമെന്റ് ഷോർട്ട് ഹാൻഡ് ടെസ്റ്റ് (എ.എസ്.ഐ സ്റ്റെനോക്ക് മാത്രം), ടൈപിങ് സ്പീഡ് ടെസ്റ്റ് (എച്ച്.സി മിനിസ്റ്റീരിയൽ) ഡോക്യുമെന്റ് വെരിഫിക്കേഷൻ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷയുടെ വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്. 

Tags:    
News Summary - ASI Stenographer, HC Ministerial in Border Security Force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.