തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സർക്കാർ നിയന്ത്രിത/സ്വാശ്രയ കോളജുകളിൽ ബി.എസ്സി നഴ്സിങ് ഉൾപ്പടെ വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ജൂലൈ രണ്ട് വരെ അപേക്ഷിക്കാം. നഴ്സിങ്ങിന് പുറമെ ബി.എസ്സി എം.എൽ.ടി, ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്സി ഒപ്റ്റോമെട്രി, ബി.പി.ടി, ബി.എ.എസ്.എൽ.പി, ബി.സി.വി.ടി, ബി.എസ്സി ഡയാലിസിസ് ടെക്നോളജി, ബി.എസ്സി ഒക്യൂപേഷണൽ തെറാപ്പി, ബി.എസ്.സി മെഡിക്കൽ ഇമേജിങ് ടെക്നോളജി, ബി.എസ്സി റേഡിയോതെറാപ്പി ടെക്നോളജി, ബി.എസ്സി ന്യൂറോ ടെക്നോളജി, ബി.എസ്സി ന്യൂക്ലിയർ മെഡിസിൻ, ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി, ബി.എസ്സി പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോടിക്സ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സർക്കാർ അംഗീകാരം ലഭിക്കുന്ന മുറക്ക് പുതിയ കോഴ്സുകൾ പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തും. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ മുഖേനയോ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്ക് ശാഖ വഴിയോ ജൂൺ 30 വരെ ഫീസ് അടക്കാം. ജനറൽ, എസ്.ഇ.ബി.സി വിഭാഗക്കാർക്ക് 800 രൂപയും പട്ടികജാതി/ വർഗ വിഭാഗത്തിന് 400 രൂപയുമാണ് ഫീസ്. വിശദ പ്രോസ്പെക്ടസ് വെബ്സൈറ്റിൽ.
ബി.എസ്സി നഴ്സിങ്ങിനും ബി.എ.എസ്.എൽ.പി, ബി.എസ്സി പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോടിക്സ് ഇവ ഒഴികെയുള്ള മറ്റ് അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകൾക്കും കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ ബോർഡിന്റെ പ്ലസ് ടു പരീക്ഷയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവക്ക് മൊത്തത്തിൽ 50 മാർക്ക് ലഭിച്ചിരിക്കണം.
ബി.എ.എസ്.എൽ.പിക്ക് പ്ലസ്ടു/ തത്തുല്യ പരീക്ഷ പാസായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമറ്റിക്സ്/കമ്പ്യൂട്ടർ സയൻസ്/ സ്റ്റാറ്റിസ്റ്റിക്സ്/ ഇലക്ട്രോണിക്സ്/സൈക്കോളജി എന്നിവക്ക് മൊത്തത്തിൽ 50 മാർക്ക് ലഭിച്ചിരിക്കണം.
ബി.എസ്.സി പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോറ്റിക്സ് കോഴ്സിന് പ്ലസ്ടു/ തത്തുല്യ പരീക്ഷ പാസായിരിക്കണം. ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമറ്റിക്സ് എന്നിവക്ക് മൊത്തത്തിൽ 50 മാർക്ക് ലഭിക്കണം.
എസ്.ഇ.ബി.സി, ഭിന്നശേഷി വിഭാഗങ്ങൾക്ക് അഞ്ച് ശതമാനം മാർക്ക് ഇളവ് അനുവദിക്കും. പട്ടികജാതി/ വർഗ വിദ്യാർഥികൾ യോഗ്യത പരീക്ഷ ജയിച്ചാൽ മാത്രം മതിയാകും. അപേക്ഷകർക്ക് 2026 ഡിസംബർ 31ന് 17 വയസ്സ് പൂർത്തിയാകണം. സർവീസ് ക്വാട്ടയിലുള്ളവർക്ക് ഉയർന്ന പ്രായപരിധി 2026 ഡിസംബർ 31 പ്രകാരം പരമാവധി 46 വയസ്സാണ്. പ്ലസ്ടു പരീക്ഷയിലെ മാർക്ക് അടിസ്ഥാനത്തിൽ എൽ.ബി.എസ് ഡയറക്ടർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും പ്രവേശനം. ഫോൺ: 04712560361, 362, 363, 364. വെബ്സൈറ്റ്: www.lbscentre.kerala.gov.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.