അഗ്രി ബിസിനസ് മാനേജ്മെന്റ് പി.ജി ഡിപ്ലോമ

ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രി കൾചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ് പി.ജി.ഡി.എം അഗ്രി ബിസിനസ് മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.ഐ.എം-കാറ്റ് 2022 'സ്കോർ അടിസ്ഥാനത്തിൽ ഗ്രൂപ്പുചർച്ചയും അഭിമുഖവും നടത്തിയാണ് തെരഞ്ഞെടുപ്പ്.

വിജ്ഞാപനം www.manage.gov.inൽ. ഡിസംബർ 31 വരെ അപേക്ഷിക്കാം. അഗ്രി ബിസിനസിന് പ്രാമുഖ്യമുള്ള ദ്വിവത്സര ഫുൾടൈം കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിങ്, പ്രൊക്യുർമെന്റ്, അനലിറ്റിക്സ് സ്പെഷലൈസേഷനുകളുണ്ട്. താമസം ഉൾപ്പെടെ എട്ടുലക്ഷം രൂപയാണ് ഫീസ്.

Tags:    
News Summary - Agri Business Management PG Diploma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.