കണ്ണൂരിൽ ടെറിേട്ടാറിയൽ ആർമി റിക്രൂട്ട്മെൻറ് റാലി
കണ്ണൂർ: ടെറിേട്ടാറിയൽ ആർമി 122 ഇൻഫൻററി ബറ്റാലിയനിൽ റിക്രൂട്ട്മെൻറ് റാലി ഫെബ്രു വരി നാല് മുതൽ എട്ട് വരെ കണ്ണൂർ കോട്ട മൈതാനിയിൽ നടക്കും. കായികക്ഷമത-മെഡിക്കൽ ടെസ ്റ്റുകളാണ് നടക്കുക. ഫെബ്രുവരി നാലിന് കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർഥികൾക്കാണ് അവസരം. ഫെബ്രുവരി ആറിന് മെഡിക്കൽ പരിശോധനയും സർട്ടിഫിക്കറ്റ് പരിശോധനയും നടക്കും.
ഒഴിവുകൾ:
- സോൾജ്യർ ജനറൽ ഡ്യൂട്ടി -പത്താം ക്ലാസിൽ ഒാരോ വിഷയത്തിനും 33 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി ആകെ 45 ശതമാനം മാർക്കോടെ ജയം.
- സോൾജ്യർ ക്ലർക്ക് (സ്റ്റാഫ് ഡ്യൂട്ടി)-പ്ലസ് ടുവിന് ഒാരോ വിഷയത്തിനും 50 ശതമാനം മാർക്ക് നേടി ആകെ 60 ശതമാനം മാർക്കോടെ ജയം. പ്ലസ് ടു/പത്താം ക്ലാസ് തലത്തിൽ ഇംഗ്ലീഷ്, കണക്ക്/അക്കൗണ്ട്സ്,/ബുക്ക് കീപ്പിങ് എന്നിവയിൽ ഒാരോ വിഷയത്തിനും 50 ശതമാനം മാർക്ക് നേടിയിരിക്കണം.
- ട്രേഡ്സ്മാൻ (ഷെഫ്), ട്രേഡ്സ്മാൻ (ഡ്രസർ) -പത്താംക്ലാസ് പാസായവർക്കും അതത് ട്രേഡുകളിൽ പ്രാവീണ്യമുള്ളവർക്കും അപേക്ഷിക്കാം.
- ട്രേഡ്സ്മാൻ (ഹൗസ്കീപ്പർ)- എട്ടാം ക്ലാസ് പാസായ ഹൗസ്കീപ്പിങ്ങിൽ മുൻപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
മുഴുവൻ തസ്തികകളിലേക്കും പ്രായം 18നും 42നും ഇടയിൽ. ഉയരം-ചുരുങ്ങിയത് 160 സെ.മീ. തൂക്കം- ചുരുങ്ങിയത് 50 കി.ഗ്രാം. നെഞ്ചളവ് - 77 സെ.മീറ്റർ (അഞ്ച് െസ. മീറ്റർ വികസിപ്പിക്കണം). ജനന സർട്ടിഫിക്കറ്റ്, േനറ്റിവിറ്റി, കാസ്റ്റ്-കമ്യൂണിറ്റി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് കളർഫോേട്ടാ (20 എണ്ണം), പാൻകാർഡ്-ആധാർകാർഡ്, എൻ.സി.സി, കമ്പ്യൂട്ടർ സർട്ടിഫിക്കറ്റ്, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതമാണ് റിക്രൂട്ട്മെൻറ് റാലിക്ക് എത്തേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.