കൊച്ചിൻ ഷിപ്യാർഡിൽ അപ്രന്റീസാകാം; 205 ഒഴിവുകൾ
രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ കേന്ദ്രമായ കൊച്ചിൻ ഷിപ്‌യാഡിൽ അപ്രന്റീസാകാൻ അവസരം. 16 ട്രേഡുകളിലായാണ് 205 ഒഴിവുകളുള്ളത്. ഓൺലൈനിൽ ഒക്ടോബർ 8 വരെ അപേക്ഷിക്കാം.
ഒഴിവുകൾ:
ഇലക്ട്രീഷ്യൻ-31 ഒഴിവുകൾ, വെൽഡർ-31, ഫിറ്റർ-23, മെഷിനിസ്റ്റ്-5, ഇലക്ട്രോണിക് മെക്കാനിക്ക്-9, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്- 8, ഡ്രാഫ്റ്റ് സ്മാൻ (മെക്കാനിക്കൽ) - 4, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)- 2 , പെയിന്റർ - 5, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ-7, ഷീറ്റ് മെറ്റൽ വർക്കർ - 23, മെക്കാനിക്ക് ഡീസൽ - 7, പൈപ്പ് ഫിറ്റർ/ പ്ലംബർ-23, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്ക്- 1, മറൈൻ ഫിറ്റർ - 14. ഷിപ് റൈറ്റ് വുഡ്/ കാർപന്റർ/വുഡ് വർക്ക് ടെക്നീഷ്യൻ -12.
യോഗ്യത: പത്താം ക്ലാസ് വിജയിച്ച് പ്രസക്ത ട്രേഡിൽ ഐ.ടി.ഐ (നാഷനൽ ട്രേഡ്) സർട്ടിഫിക്കറ്റുണ്ടാവണം. പ്രായം 08-10-2026 തീയതി കണക്കാക്കി 18 വയസ്സ്.
അപേക്ഷ ഫീസ് ഇല്ല. ഒരു വർഷമായിരിക്കും കാലയളവ്. പ്രതിമാസം 11,000 രൂപ സ്റ്റൈപ്പന്റ്.
വിശദ വിവരങ്ങൾ: www.cochinshipyard.in. ഇ-മെയിൽ: apprenticeship@cochinshipyard.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.