Posted On
date_range Updated On
date_range കെ-ടെറ്റ് സർട്ടിഫിക്കറ്റ് കാലാവധി ആജീവനാന്തമാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ അധ്യാപക യോഗ്യതാപരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) വിജയിച്ചവരുടെ സർട്ടിഫിക്കറ്റിെൻറ കാലാവധി ആജീവനാന്തമാക്കി സർക്കാർ ഉത്തരവ്.
ഇതുസംബന്ധിച്ച് നേരേത്ത നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരമാണ് കെ-ടെറ്റ് സർട്ടിഫിക്കറ്റ് കാലാവധി നിലവിലുണ്ടായിരുന്ന ഏഴ് വർഷത്തിൽ നിന്ന് ആജീവനാന്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. കാലാവധി മാറ്റുന്നതോടെ യോഗ്യത നേടിയിട്ടും ജോലി ലഭിക്കാത്തവർക്ക് ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.