Posted On
date_range Updated On
date_range പി.എസ്.സി പ്രൊഫൈലിൽ വിദ്യാഭ്യാസ യോഗ്യതയും തിരുത്താം
തിരുവനന്തപുരം: ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിൽ ചേർത്ത വിദ്യാഭ്യാസ യോഗ്യത സ്വയം തിരുത്താനുള്ള സംവിധാനം കൂടി പി.എസ്.സി ലഭ്യമാക്കി. വ്യക്തിഗത വിവരങ്ങൾ, സമുദായം എന്നിവ തിരുത്താനുള്ള സൗകര്യം നേരത്തേ ലഭ്യമാക്കിയിരുന്നു. ഇത്തരം ആവശ്യങ്ങൾക്കായി ഇനി പി.എസ്.സി ഓഫിസിൽ നേരിട്ട് ഹാജരാകേണ്ട.
ജനന തീയതി, ഫോട്ടോ, ഒപ്പ് എന്നിവ സ്വയം തിരുത്താനാകില്ല. അവക്ക് നിലവിലെ രീതി തുടരും. തിരുത്തലുകൾ ഉദ്യോഗാർഥികളുടെ അറിവോടെ നടക്കുന്നെന്ന് ഉറപ്പാക്കാൻ ഒ.ടി.പി രീതിയും ഏർപ്പെടുത്തി. സ്വയം വരുത്തുന്ന മാറ്റങ്ങൾ സർട്ടിഫിക്കറ്റ് പരിശോധന സമയത്ത് ഉദ്യോഗാർഥികൾ രേഖാമൂലം തെളിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.