കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ) അതിന്റെ ജനറൽ റിസർച് എൻജിനീയർ കോഴ്സുകളുടെ (പരസ്യ നമ്പർ 01/2026) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്ക് മാത്രമാണ് അവസരം. അപേക്ഷാഫീസ് 50 രൂപ. എസ്.സി/എസ്.ടി/ ഭിന്നശേഷി വിഭാഗങ്ങൾക്ക് ഫീസില്ല.
തസ്തികകളും ഒഴിവുകളും: ഡ്രാഫ്റ്റ്സ്മാൻ -42, ഹിന്ദി ടൈപ്പിസ്റ്റ് -10, സ്റ്റോർ കീപ്പർ (ടെക്നിക്കൽ) -300, ഓപറേറ്റർ കമ്യൂണിക്കേഷൻ -261, എസ്കവേറ്റിങ് മെഷിനറി ഓർഡിനറി ഗ്രേഡ് -207), ഇലക്ട്രീഷ്യൻ -79 (ആകെ 899 ഒഴിവുകൾ). എസ്.സി/എസ്.ടി/ ഒ.ബി.സി/ ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങൾക്കും നിശ്ചിത ഒഴിവുകൾ സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യത: ഡ്രാഫ്റ്റ്സ്മാൻ-ശാസ്ത്രവിഷയങ്ങളിൽ പ്ലസ്ടുവും ആർക്കിടെക്ചർ/ഡ്രാഫ്റ്റ്സ്മാൻഷിപ് ട്രേഡിൽ രണ്ടുവർഷത്തെ സർട്ടിഫിക്കറ്റും. അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) രണ്ടുവർഷത്തെ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റും അംഗീകൃത സ്ഥാപനത്തിൽനിന്നും ഒരുവർഷത്തെ പ്രാദേശിക പ്രവൃത്തി പരിചയവും.
ഹിന്ദി ടൈപ്പിസ്റ്റ്: പ്ലസ്ടു/തത്തുല്യം, ഹിന്ദി ടൈപ്പിങ് സ്പീഡ് മിനിറ്റിൽ 30 വാക്കിൽ കുറയരുത്.(കമ്പ്യൂട്ടറിൽ 9000 കെ.ഡി.പി.എച്ച്). സ്റ്റോർ കീപ്പർ (ടെക്നിക്കൽ)- പ്ലസ്ടു/തത്തുല്യം, സ്റ്റോർ കീപ്പിങ് (വെഹിക്കിൾസ്/എൻജിനീയറിങ് എക്വിപ്മെന്റ്സ്) പരിജ്ഞാനം. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
ഓപറേറ്റർ (കമ്യൂണിക്കേഷൻ): മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സി/തത്തുല്യം, വയർലെസ് ഓപറേറ്റർ/റേഡിയോ മെക്കാനിക് ട്രേഡ്/ഐ.ടി.ഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിഫൻസ് ട്രേഡ് സർട്ടിഫിക്കറ്റ്.
ഓപറേറ്റർ എസ്കവേറ്റിങ് മെഷിനറി: മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സി/തത്തുല്യം, ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് അല്ലെങ്കിൽ ഡോസർ, എസ്കവേറ്റർ ഡ്രൈവിങ് ലൈസൻസും ആറുമാസത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഓപറേറ്റർ എസ്കവേറ്റിങ് മെഷിനറി ക്ലാസ് -2 പരീക്ഷ പാസായിരിക്കണം.
ഇലക്ട്രീഷ്യൻ: മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സി/തത്തുല്യം, ഓട്ടോ ഇലക്ട്രീഷ്യൻ ട്രേഡ്/ഐ.ടി.ഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ട്രീഷ്യനായി ഒരുവർഷത്തെ പ്രവൃത്തിപരിചയം/തത്തുല്യം.
പ്രായപരിധി 18-27 വയസ്സ്. എസ്.സി/എസ്.ടി/ഒ.ബി.സി വിമുക്ത ഭടന്മാർ തുടങ്ങിയ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷ: നിർദിഷ്ട ഫോറത്തിൽ നിർദേശാനുസരണം തയാറാക്കിയ അപേക്ഷ നിശ്ചിത ഫീസോടുകൂടി The Commandant, GREF Centre, Dighi Camp, Pune-411015 എന്ന വിലാസത്തിൽ പോസ്റ്റൽ വഴി ജൂലൈ നാലിനുമുമ്പ് ലഭിക്കണം. എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന രേഖകളുടെ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം. അപേക്ഷാഫോറവും വിശദ റിക്രൂട്ട്മെന്റ് വിജ്ഞാപനവും ശമ്പളമടക്കമുള്ള സേവനവേതന വ്യവസ്ഥകളും www.bro.gov.inൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.