നോയിഡയിലെ ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻറ്സ് ഇന്ത്യ ലിമിറ്റഡിൽ (ബെസിൽ) പ്രോജക്ട് കെയർ മാനേജർ, പേഷ്യൻറ് കെയർ മാനേജർ എന്നീ തസ്തികകളിലെ 131 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
1. പേഷ്യൻറ് കെയർ മാനേജർ^ യോഗ്യത: ലൈഫ് സയൻസിൽ ബിരുദം, ഹോസ്പിറ്റൽ/ഹെൽത്ത്കെയർ മാനേജ്മെൻറിൽ ബിരുദാനന്തര ബിരുദം. മുൻപരിചയം: ഒരു വർഷം. ഉയർന്ന പ്രായപരിധി: 40 വയസ്സ്.
2. പേഷ്യൻറ് കെയർ കോഒാഡിനേറ്റർ^യോഗ്യത: ബിരുദം. ലൈഫ് സയൻസിൽ ബിരുദമുള്ളവർക്ക് മുൻഗണന. മുൻപരിചയം: ഒരു വർഷം. ഉയർന്ന പ്രായപരിധി: 35 വയസ്സ്. അപേക്ഷ ഫീസ്: 300 രൂപ. എസ്.സി/എസ്.ടി/ ഭിന്നശേഷിക്കാർ എന്നിവർക്ക് സർക്കാർ ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും.
അപേക്ഷഫോറം www.becil.com ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോേട്ടാ, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അയക്കണം.
അപേക്ഷകൾ അയക്കേണ്ട വിലാസം: അസിസ്റ്റൻറ് ജനറൽ മാനേജർ (എച്ച്.ആർ), ബെസിൽസ് കോർപറേറ്റ് ഒാഫിസ്, ബെസിൽ ഭവൻ, സി-56/എ-17, സെക്ടർ-62, നോയിഡ-201307, ഉത്തർപ്രദേശ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ ഒമ്പത്. കൂടുതൽ വിവരങ്ങൾ www.becil.com സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.