ഫാദിയ ഫാത്തിമ
Posted On
date_range Updated On
date_range റാങ്കുകളുടെ തിളക്കത്തിൽ ഫാദിയ ഫാത്തിമ; എം.എസ്.സി.യിൽ ഒന്നാം റാങ്ക്
മണ്ണഞ്ചേരി: കേരള സർവകലാശാല എം.എസ്.സി കമ്പ്യൂട്ടേഷനൽ ബയോളജി പരീക്ഷയിൽ ഫാദിയ ഫാത്തിമക്ക് ഒന്നാം റാങ്ക്. കമ്പ്യൂട്ടർ അധിഷ്ഠിത ഔഷധ ഗവേഷണത്തിൽ സ്പെഷലൈസേഷനോടെയായിരുന്നു പഠനം. നേരത്തെ കേരള സർവകലാശാലയിൽ നിന്ന് ബി.എസ്.സി ബയോടെക്നോളജിയിലും ഫാദിയ ഫാത്തിമ മൂന്നാം റാങ്ക് നേടിയിരുന്നു. ഉയർന്ന മാർക്കിന്റെയും കഴിവിന്റെയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരത്തിനും ഫാദിയ അർഹയായിരുന്നു.
2026 മാർച്ചിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഫാദിയ ഫാത്തിമ ഏറ്റുവാങ്ങി. പൊന്നാട് ചിലമ്പിതയ്യിൽ സഫീദിന്റെയും കാവുങ്കൽ കിടങ്ങൂർ കുടുംബാംഗം ഷെജീനയുടെയും (സീന) മകളാണ് ഫാദിയ ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.