‘മാധ്യമം’ സീനിയർ സബ് എഡിറ്റർ സുബൈർ പി. ഖാദറിന് റീച്ച് മീഡിയ നാഷനൽ ഫെലോഷിപ്പ്

ചെന്നൈ: ആരോഗ്യ പത്രപ്രവർത്തനത്തിനുള്ള റീച്ച് മീഡിയ നാഷനൽ ഫെ​ലോഷിപ്പിന് (2025-2026) ‘മാധ്യമം’ സീനിയർ സബ് എഡിറ്റർ സുബൈർ പി. ഖാദർ അർഹനായി. ഡ്രഗ് റെസിസ്റ്റന്‍റ് ടി.ബി സംബന്ധിച്ച പഠനത്തിനാണ് ഫെലോഷിപ്പ്. ഡിസംബർ 19ന് ചെ​ന്നൈയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര വിതരണം നടത്തുമെന്ന് റീച്ച് മീഡിയ, മീഡിയ ആന്‍ഡ് കമ്യൂണിക്കേഷൻ അസോസിയേറ്റ് ടാനിയ ടിംബിൾ അറിയിച്ചു.

25,000 രൂപയും പ്രശസ്തിപത്രവും ടി.ബി റിപ്പോർട്ടിങ്ങിലുള്ള ഉന്നത പരിശീലനവുമാണ് ഫെലോഷിപ്പിൽ ലഭിക്കുക. ദേശീയതലത്തിൽ പത്തു പേരാണ് ഫെലോഷിപ്പിന് അർഹരായത്. 'കോവിഡാനന്തര കേരളത്തിലെ ക്ഷയരോഗ നിർമാർജനവും വെല്ലുവിളികളും' എന്ന വിഷയത്തെ അധികരിച്ചുള്ള പഠനങ്ങൾക്ക് 2022ൽ ഇതേ പുരസ്കാരം സുബൈർ പി. ഖാദറിന് ലഭിച്ചിട്ടുണ്ട്.

2017 മുതൽ മാധ്യമം പത്രാധിപ സമിതി അംഗമായ സുബൈർ പി. ഖാദർ നിലവിൽ ‘മാധ്യമം’ പീരിയോഡിക്കൽസിൽ സീനിയർ സബ് എഡിറ്ററാണ്. കേരള മീഡിയ അക്കാദമിയുടെ 2022ലെ സമഗ്ര ഗവേഷണത്തിനുള്ള മാധ്യമ ഗവേഷക ഫെലോഷിപ്, 2024ലെ പൊതു ഗവേഷണത്തിനുള്ള മാധ്യമ ഗവേഷക ഫെലോഷിപ് എന്നിവയും ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി അമ്പലക്കണ്ടി സ്വദേശിയാണ്​ സുബൈർ​. എരഞ്ഞിക്കൽ എ.കെ അബ്ദുൽഖാദർ മുസ്‍ലിയാരുടെയും നെച്ചൂളി സഫിയയുടെയും മകനാണ്​. ഭാര്യ: ഉമ്മു ഹബീബ എ.കെ. അയ്ദിൻ ഐബക് മകനാണ്.

Tags:    
News Summary - Reach Media National Fellowship subair p khader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.