പാലക്കാട്ട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിലെ മത്സരത്തിൽനിന്ന്
പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് രണ്ടാം ദിനം കൊടിയിറങ്ങുമ്പോൾ കഴിഞ്ഞ വർഷത്തെ ഓവറോൾ ചാമ്പ്യന്മാരായ മലപ്പുറം മുന്നേറ്റം തുടരുന്നു. 221 മത്സര ഇനങ്ങളിൽ 39 എണ്ണത്തിന്റെ ഫലപ്രഖ്യാപനം വന്നപ്പോൾ 308 പോയന്റുമായാണ് മലപ്പുറം മുന്നേറുന്നത്. തൊട്ടുപിറകെ 294 പോയന്റുമായി കോഴിക്കോടാണുള്ളത്. മൂന്നാം സ്ഥാനത്ത് 291 പോയന്റോടെ കണ്ണൂർ തുടരുന്നു. ആതിഥേയരായ പാലക്കാട് 11ാം സ്ഥാനത്താണുള്ളത്.
സ്കൂളുകളിൽ ആലപ്പുഴ പൂങ്കാവ് എം.ഐ.എച്ച്.എസ് 50 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. മാനന്തവാടി ജി.വി.എച്ച്.എസ്.എസ് 41 പോയന്റുമായി രണ്ടാം സ്ഥാനത്തും കോഴിക്കോട് മേമുണ്ട എച്ച്.എസ്.എസ് 38 പോയന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. എസ്.ടി.എച്ച്.എസ്.എസ് എരട്ടയൂർ ഇടുക്കിയാണ് നാലാം സ്ഥാനത്ത്; 37 പോയന്റ്. കൊല്ലം പുത്തൂർ ജി.എച്ച്.എസ്.എസ് 34 പോയന്റ് നേടി അഞ്ചാം സ്ഥാനത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.