ഹിബ ഫർഹത്തും, ഫിദ ഫാത്തിമയും

ഹിബയും ഫിദയും നേടിയത് ​'ഇരട്ട' നേട്ടം

തി​രു​വ​ള്ളൂ​ർ: ക​ന്നി​ന​ട​യി​ലെ വലിയ വളപ്പിൽ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി ഇ​ര​ട്ട​ക​ൾ.

തി​രു​വ​ള്ളൂ​ർ ശാ​ന്തി നി​കേ​ത​ൻ ഹൈ​സ്കൂ​ളി​ൽ​നി​ന്ന്​ പ​രീ​ക്ഷ​യെ​ഴു​തി​യ വലിയ വളപ്പിൽ മൂ​സ-​ആ​യി​ഷ ദ​മ്പ​തി​ക​ളു​ടെ നാ​ലു മ​ക്ക​ളി​ൽ ഇ​ള​യ​വ​രാ​യ ഹി​ബ ഫ​ർ​ഹ​ത്ത്, ഫി​ദ ഫാ​ത്തി​മ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ര​ട്ട മ​ധു​ര​വു​മാ​യി അ​ധ്യാ​പ​ക​രു​ടെ​യും, നാ​ട്ടു​കാ​രു​ടെ​യും പ്ര​ശം​സ നേ​ടി​യ​ത്. പ​ത്താം ക്ലാ​സ് ഓ​ൺ​ലൈ​ൻ പ​ഠ​നം തു​ട​ങ്ങി മൂ​ന്നു മാ​സം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഇ​വ​രു​ടെ പി​താ​വ് മൂ​സ മ​ര​ണ​പ്പെ​ടു​ന്ന​ത്.

അ​കാ​ല​ത്തി​ലു​ള്ള പി​താ​വി‍െൻറ വി​യോ​ഗ​ത്തി​ലെ സ​ങ്ക​ട​മു​ള്ളി​ലൊ​തു​ക്കി നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ ഇ​രു​വ​രും ഒ​രു ഫോ​ൺ ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്താ​ണ് ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. പ​ഠ​ന​ത്തോ​ടൊ​പ്പം ചി​ത്ര​ര​ച​ന​യി​ലും, സം​ഗീ​ത​ത്തി​ലും ഈ ​മി​ടു​ക്കി​ക​ൾ മി​ക​വു തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Hiba and Fida scored a 'double'Achievements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.