കാർത്തിക ജി. നായർ
Posted On
date_range Updated On
date_range നീറ്റിൽ മുഴുവൻ മാർക്കും ഒന്നാം റാങ്കും; പിലിക്കോടിന് അഭിമാനമായ് കാർത്തിക
ചെറുവത്തൂർ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ മുഴുവൻ മാർക്കും ഒന്നാം റാങ്കും നേടിയ കാർത്തിക ജി. നായർ പിലിക്കോട് നാടിന് അഭിമാനമായി. ഉറക്കമില്ലാതെ പഠിച്ച് നേടിയ വിജയത്തിലൂടെ കാർത്തിക ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്.
മുംബൈയിലെ സ്വകാര്യ കമ്പനി മാനേജരായ എരവിലെ ഗംഗാധരൻ കെ. നായരുടെയും കോളജ് അധ്യാപിക ശ്രീവിദ്യ നായരുടെയും മകളാണ് കാർത്തിക. മുംബൈയിലാണ് താമസം.
ഡൽഹി എയിംസിൽ തുടർപഠനം നടത്തണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം. സഹോദരി ഗീതിക ആറാം ക്ലാസ് വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.