മുഹമ്മദ്‌ റഫീഖിന്​ ഡോക്​ടറേറ്റ്​

പടിഞ്ഞാറത്തറ: വയനാട് പന്തിപ്പോയിൽ സ്വദേശി ഈന്തൻ മുഹമ്മദ്‌ റഫീഖിന്​ സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്. 'വിദ്യാഭ്യാസത്തിന്‍റെ സാമ്പത്തിക ശാസ്ത്രം' എന്ന വിഷയത്തിലായിരുന്നു ഗവേഷണ പഠനം.

മദ്രാസ് സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെന്നൈ ന്യൂ കോളജിലെ പ്രഫ. അബ്ദുൽ ജമാലിന്​ കീഴിലായിരുന്നു ഗവേഷണ പഠനം നടത്തിയത്. പാണക്കാട് സ്ട്രൈറ്റ്പാത്ത് ഇന്‍റർ നാഷനൽ സ്കൂൾ സി.ഇ.ഒയാണ് മുഹമ്മദ്‌ റഫീഖ്​.

നേരത്തെ ഒമാനിലെ മിഡിലീസ്റ് കോളജിൽ അധ്യാപകനായിരുന്നു. അവിടെവച്ച്​ ടർണിറ്റിൻ ഗ്ലോബൽ ഇന്നാവോഷൻ അവാർഡ് നേടിയിരുന്നു.

പന്തിപ്പോയിൽ ഈന്തൻ വീട്ടിൽ മർഹൂം സൂപ്പി ഹാജി ആയിഷ ഹജ്ജുമ്മ എന്നിവരുടെ മകനാണ്. വെള്ളമുണ്ട സ്വദേശിനി റഫ്‌നയാണ് ഭാര്യ. ആയിഷ റയ്യാൻ, ഫാഥ്വിമ, മുഹമ്മദ്‌ എന്നിവരാണ് മക്കൾ.

Tags:    
News Summary - Doctorate for Muhammad Rafeeq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.