നാ​ഷ​ന​ൽ ഫി​സി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ൽ 79 ടെ​ക്നീ​ഷ്യ​ൻ ഒഴിവ്

​ഡ​ൽ​ഹി​യി​ലെ നാ​ഷ​ന​ൽ ഫി​സി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ൽ 79 ടെ​ക്നീ​ഷ്യ​ൻ ഒ​ഴി​വ്. പ്ര​തി​മാ​സ ശ​മ്പ​ളം 33,848 രൂ​പ. ഇ​ല​ക്​​ട്രോ​ണി​ക്സ്, ഇ​ല​ക്ട്രി​ക്ക​ൽ, ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ, ക​മ്പ്യൂ​ട്ട​ർ ഓ​പ​റേ​റ്റ​ർ കം ​പ്രോ​ഗ്രാ​മി​ങ് അ​സി​സ്റ്റ​ന്റ്, ഫി​റ്റ​ർ, ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ, വെ​ൽ​ഡ​ർ, മെ​ഷ്യ​നി​സ്റ്റ്, ഡ്രാ​ഫ്റ്റ്സ്മാ​ൻ മെ​ക്കാ​നി​ക്ക​ൽ, ടൂ​ൾ ആ​ൻ​ഡ് ഡൈ ​മേ​ക്ക​ർ, ഡീ​സ​ൽ മെ​ക്കാ​നി​ക്, ട​ർ​ണ​ർ, ഷീ​റ്റ് മെ​റ്റ​ൽ, ഗ്ലാ​സ് ബ്ലോ​വ​ർ, റ​ഫ്രി​ജ​​റേ​ഷ​ൻ ആ​ൻ​ഡ് എ​യ​ർ ക​ണ്ടീ​ഷ​നി​ങ് ട്രേ​ഡു​ക​ൾ​ക്കാ​ണ് അ​വ​സ​രം.

യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി/​ത​ത്തു​ല്യം (55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യ​രു​ത്). ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഐ.​ടി.​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​​ല്ലെ​ങ്കി​ൽ ര​ണ്ടു​വ​ർ​ഷ​ത്തെ ഫു​ൾ​ടൈം പ്ര​വൃ​ത്തി​പ​രി​ച​യം. പ്രാ​യ​പ​രി​ധി: 28 വ​യ​സ്സ്. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​യ​മാ​നു​സൃ​ത ഇ​ള​വു​ണ്ട്.

അ​പേ​ക്ഷ ഫോ​റ​വും വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​ന​വും www.nplindia.orgൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. അ​പേ​ക്ഷ ഫീ​സ്: 100 രൂ​പ. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. ജൂ​ലൈ മൂ​ന്നു വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

Tags:    
News Summary - 79 Technician Vacancies in the National Physical Laboratory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.