കോഴിക്കോട്: എൻജിനീയറിങ്, മെഡിക്കൽ തുടങ്ങിയ പരമ്പരാഗത ചിന്താഗതികൾക്കപ്പുറം പുതിയ കാലത്തെ കരിയർ സാധ്യതകൾ നേരിട്ടറിയാൻ അവസരമൊരുക്കി ‘മാധ്യമം എജുകഫെ’. ലോകമെമ്പാടും വലിയ ശമ്പളവും തൊഴിലവസരങ്ങളുമുള്ള സൈബർ സെക്യൂരിറ്റി, ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ് തുടങ്ങിയ ആധുനിക കോഴ്സുകളും കേന്ദ്രസർക്കാറിന് കീഴിലുള്ള എഫ്.ഡി.ഡി.ഐയുടെ ഫാഷൻ-ഫൂട്വെയർ ഡിസൈനിങ് കോഴ്സുകളുമാണ് ഇത്തവണത്തെ മുഖ്യ ആകർഷണം.
സാങ്കേതികവിദ്യ ലോകം കീഴടക്കുന്ന കാലത്ത് എ.ഐ, സൈബർ സെക്യൂരിറ്റി, ഡാറ്റാ സയൻസ് മേഖലകളിൽ എങ്ങനെ മികച്ച കരിയർ കെട്ടിപ്പടുക്കാമെന്ന് വിദഗ്ധരിൽനിന്ന് നേരിട്ടറിയാൻ വിദ്യാർഥികൾക്ക് അവസരമുണ്ട്. ഇതിനൊപ്പം എഫ്.ഡി.ഡി.ഐ ഡിസൈനിങ് കോഴ്സുകളിലേക്കുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയായ എ.ഐ.എസ്.ടി 2026 നെക്കുറിച്ച പൂർണവിവരങ്ങളും വിദ്യാർഥികൾക്ക് എജുകഫെയിൽ ചോദിച്ചറിയാം.
‘മീ ഫ്രണ്ട്’ അണിയിച്ചൊരുക്കുന്ന മേള ഏപ്രിൽ 17, 18 തീയതികളിൽ കോഴിക്കോട് ആസ്പിൻ കോർട്ട്യാർഡിലും ഏപ്രിൽ 21, 22ന് മലപ്പുറം റോസ് ലോഞ്ചിലും ഏപ്രിൽ 24, 25ന് കൊച്ചി റെന ഇവന്റ് ഹബ്ബിലുമായാണ് നടക്കുന്നത്. ഹൈബ്രിഡ് വിദ്യാഭ്യാസ പദ്ധതിയായ ‘ഫ്യൂച്ചർ’ ആണ് മുഖ്യപ്രായോജകർ.
പഠനത്തിനൊപ്പം മാനസികാരോഗ്യത്തിനും ഊന്നൽ നൽകുന്ന മേളയിൽ നടി അശ്വതി ശ്രീകാന്തിന്റെ നേതൃത്വത്തിൽ ‘ബിക്കമിങ്’ ടീമിന്റെ കൗൺസലിങ് സെഷനുകളുണ്ടാകും. കുട്ടികൾക്ക് ഏറ്റവും അനുയോജ്യമായ കോഴ്സുകൾ ഏതാണെന്ന് ശാസ്ത്രീയമായി കണ്ടെത്തുന്നതിൽ ‘സിജി’ നടത്തുന്ന സെഷൻ എജുകഫെയുടെ പ്രധാന ആകർഷണമാണ്. ‘സിജി’യുടെ പ്രത്യേക കൗൺസലിങ് സെഷനും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുമുണ്ടാകും. ഇതിനുപുറമെ പ്രമുഖരായ ടോം ജോസഫ്, കാർത്തിക് സൂര്യ, മീനാക്ഷി അനൂപ്, ബ്രാൻഡ് സ്വാമി, ഷെഫ് വിനോദ്, അജിൽ മുഹമ്മദ്, നിമ സുലൈമാൻ, ജിയാസ് ജമാൽ, സി. മുഹമ്മദ് അജ്മൽ, പ്രമോദ് രാമൻ, ജിമ്മി ജെയിംസ്, റാഷിദ് ഗസ്സാലി, ഷാഹിദ് എളേറ്റിൽ, ഹാമിദലി വാഴക്കാട്, താഹിർ ബോണഫൈഡ്, ലുബ്ന നുഫൈൽ, കെ. നിഷ, മുഹമ്മദ് അൽഫാൻ തുടങ്ങിയ പ്രമുഖർ വിദ്യാർഥികളുമായി സംവദിക്കും. ഇന്ത്യയിലെയും വിദേശത്തെയും നൂറുകണക്കിന് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അണിനിരക്കുന്ന മേളയിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രവേശനം സൗജന്യമാണ്. www.myeducafe.com എന്ന വെബ്സൈറ്റിലൂടെ സീറ്റുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9645007116 എന്ന വാട്സാപ് നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.