ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന ആ ഇന്ത്യൻ സംസ്ഥാനം ഏതെന്നറിയാമോ?

മുംബൈ:  ഇന്ത്യയിൽ ഒരു സംസ്ഥാനത്തും സ്വർണത്തിന് ഒരേ വിലയല്ലയുള്ളത്. നഗരവും സംസ്ഥാനവും മാറുന്നതിനനുസരിച്ച് വിലയിൽ വ്യത്യാസം ഉണ്ടാകും.അങ്ങനെയെങ്കിൽ എവിടെയാണ് ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്നതെന്നറിയോമോ?

കേരളമാണ് ആ സംസ്ഥാനം. പ്രതിശീർഷ ഗോൾഡ് റാങ്കിങിൽ ഏറ്റവും മുകൾ തട്ടിലുള്ളതും കേരളം തന്നെ. കേരളത്തിൽ സ്വർണത്തിന്റെ വിലക്കുറവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം കുറഞ്ഞ ഇറക്കുമതി ചെലവാണ്. ഏറ്റവും അടുത്തുള്ള തുറമുഖങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനാൽ വലിയ തുക ചെലവാകുന്നില്ല.  അതു കൊണ്ടുതന്നെ  ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് സ്വർണം ലഭ്യമാക്കാൻ വ്യാപാരികൾക്ക് കഴിയും.

കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്വർണ ഉപഭോഗം വളരെ കൂടുതലാണ്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കു പ്രകാരം 200-225 ടൺ സ്വർണമാണ് കേരളത്തിന്റെ പ്രതി വർഷ ഉപഭോഗം.

കേരളം കഴിഞ്ഞാൽ പിന്നെ കർണാടക, ആ​ന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് വിലക്കുറവിൽ സ്വർണം ലഭിക്കുന്ന മറ്റു സംസ്ഥാനങ്ങൾ. എന്തൊക്കെ ആയാലും സാമ്പത്തിക, ഭൗമശാസ്ത്ര ഘടകങ്ങൾ കാരണം സ്വർണ വ്യാപാരത്തിൽ കേരളം ഒന്നാം സ്ഥാനത്ത് തന്നെയുണ്ടാവും.

Tags:    
News Summary - Cheapest gold rate state in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.