ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്‍റെ രണ്ടാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ചു. മധ്യവർഗത്തെ ലക്ഷ്യമിട്ടാണ് ധനമന്ത്രിയുടെ ഇത്തവണത്തെ ബജറ്റ് അവതരണം. ആദായ നികുതി പരിധി ഏഴ് ലക്ഷത്തിൽ നിന്നും 12 ലക്ഷമാക്കി ഉയർത്തിയതാണ് ഈ വർഷത്തെ പ്രധാനപ്പെട്ട പ്രഖ്യാപനം.ആറ് മേഖലകൾക്കാണ് ഈ വർഷത്തെ ബജറ്റിൽ കേന്ദ്ര സർക്കാർ ഊന്നൽ നൽകുന്നത്. നികുതി, വൈദ്യുതി, നഗര വികസനം, ഖനനം, സാമ്പത്തിക മേഖല, നിയന്ത്രണ നയങ്ങൾ എന്നിവയാണ് ഈ മേഖലകൾ.
യുവാക്കൾ, സ്ത്രീകൾ, കർഷകർ, മധ്യവർഗം തുടങ്ങിയ വിഭാഗങ്ങൾക്കാണ് ബജറ്റിൽ പരിഗണന നൽകുന്നത്. മധ്യവർഗത്തിന്‍റെ ശക്തി കൂട്ടുന്ന ബജറ്റ് ആണിതെന്നും വികസന ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്നതാണെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ടി.ഡി.എസ് ഘടന മാറും, മുതിർന്ന പൗരൻമാർക്കുള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000ത്തിൽ നിന്ന് ഒരു ലക്ഷമാക്കി ഉയർത്തും, വാടകയിനത്തിലെ ടി.ഡി.എസ് രണ്ടര ലക്ഷത്തിൽ നിന്ന് ആറ് ലക്ഷമാക്കി ഉയർത്തും
ഒന്നര ലക്ഷത്തോളം പോസ്റ്റ് ഓഫീസുകളെ ഉപയോഗിച്ചാവും പദ്ധതി നടപ്പിലാക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.