ന്യൂഡൽഹി: 2027 സാമ്പത്തിക വർഷത്തിൽ 6.8 മുതൽ 7.2 ശതമാനം വരെ സാമ്പത്തിക വളർച്ചയുണ്ടാകുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. ആഗോള സംഘർഷങ്ങൾക്കിടയിലും സാമ്പത്തിക അനിശ്ചിതാവസ്ഥകൾക്കിടയിലും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ പിടിച്ചു നിൽക്കുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട് പറയുന്നു.
മാക്രോ ഇക്കണോമിക്കിൽ 2025ൽ ഇന്ത്യ മികച്ച പ്രകടനം നടത്തിയെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട് പറയുന്നു. ഇന്ത്യ നാലാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാണെന്നും സാമ്പത്തിക സർവേ റിപ്പോർട്ട് പറയുന്നു. യു.എസ്, ചൈന, ജർമനി തുടങ്ങിയ രാജ്യങ്ങൾ മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. രാജ്യത്തെ ബാങ്കിങ് മേഖല മികച്ച പ്രകടനം നടത്തിയെന്നും സാമ്പത്തിക സർവേ പറയുന്നു. കിട്ടാകടം കുറഞ്ഞത് ബാങ്കിങ് മേഖലക്ക് കരുത്തായിട്ടുണ്ട്.
അതേസമയം പണപ്പെരുപ്പത്തിൽ നേരിയ വർധനവ് കാണിക്കുന്നുണ്ടെങ്കിലും അതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് സാമ്പത്തിക സർവേ പറയുന്നത്. റിസർവ് ബാങ്കിന്റെ ലക്ഷ്യത്തിൽ തന്നെ പണപ്പെരുപ്പം അടുത്ത വർഷവും തുടരുമെന്നാണ് സാമ്പത്തിക സർവേ പ്രവചിക്കുന്നത്. ബജറ്റ് അവതരണത്തിന് മുന്നോടിയായാണ് സാമ്പത്തിക സർവേ റിപ്പോർട്ട് പുറത്ത് വിട്ടത്. ഫെബ്രുവരി ഒന്നാം തീയതിയാണ് ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റവതരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.