ദുബൈ: സ്വർണവില ഔൺസിന് 5000 ഡോളർ എന്ന റെക്കോർഡ് വിലയിലേക്ക് കുതിച്ചതോടെ മൂല്യം വർധിച്ചുകൊണ്ടിരിക്കുന്ന സുരക്ഷിതമായ ഒരു നിക്ഷേപമാണ് സ്വർണമെന്ന വിശ്വാസത്തിന് ശക്തിയേറി. 2025 ജനുവരി മുതൽ 2026 ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം സ്വർണവില യു.എ.ഇയിൽ 90 ശതമാനത്തിലധികവും ഇന്ത്യയിൽ 106 ശതമാനവുമാണ് വർധിച്ചത്. വെള്ളിയാഴ്ച 22 കാരറ്റ് സ്വർണത്തിന് 553 ദിർഹമാണ് യു.എ.ഇയിൽ നിരക്ക്. 24 കാരറ്റിന് 597 ദിർഹമും 21 കാരറ്റിന് 530 ദിർഹമും 18 കാരറ്റിന് 454 ദിർഹമുമാണ് നിരക്ക്.
സ്വർണത്തിൽ നിക്ഷേപം നടത്തുന്നത് ഏറ്റവും ബുദ്ധിപരമായ സാമ്പത്തിക തീരുമാനങ്ങളിൽ ഒന്നാണെന്ന് നിരക്ക് വർധന തെളിയിക്കുന്നുണ്ട്. ലോകത്തെ 14 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 420 ഷോറൂമുകളിൽ നിന്ന് ടൺ കണക്കിന് സ്വർണം വാങ്ങിയ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഇന്ന് വലിയ നേട്ടം ഉണ്ടാക്കാൻ സാധിച്ചുവെന്ന് അറിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് അഭിപ്രായപ്പെട്ടു. സ്വർണത്തിന്റെ സ്ഥിരതയിലും വിശ്വാസ്യതയിലുമുള്ള അവരുടെ ഉറച്ച വിശ്വാസവും ക്ഷമയോടെയുള്ള നിക്ഷേപവുമാണ് ദീർഘകാലാടിസ്ഥാനത്തിൽ അവർക്ക് ഇത്ര വലിയ നേട്ടം സമ്മാനിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ ആഗോള സാമ്പത്തിക സാഹചര്യവും സ്വർണത്തിനുള്ള വർധിച്ചുവരുന്ന ആവശ്യകതയും കണക്കിലെടുത്താൽ, വരും കാലയളവിൽ സ്വർണവില വലിയ കുതിച്ചുചാട്ടം നടത്തി 6000 ഡോളർ (അന്താരാഷ്ട്ര വിപണിയിൽ) എന്ന നിലവാരത്തിലേക്ക് എത്താനോ അല്ലെങ്കിൽ അത് മറികടക്കാനോ സാധ്യതയുണ്ടെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപ്പറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ് പറഞ്ഞു. കേവലം വിലയിലുണ്ടാകുന്ന വർധനവിനപ്പുറം സാമ്പത്തിക സുരക്ഷിതത്വത്തോടൊപ്പം തന്നെ സാംസ്കാരികവും വൈകാരികവുമായ പ്രാധാന്യമുള്ള ഒരു അപൂർവ സമ്പാദ്യമായാണ് സ്വർണം നിലകൊള്ളുന്നത്. കാലം മാറുന്നതിനനുസരിച്ച് നിക്ഷേപ രീതികളിൽ മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും തലമുറകളായി സ്വർണത്തിനുള്ള പ്രാധാന്യം ഒട്ടും ചോർന്നുപോകാത്തതാണ് വിപണിയിൽ ഇതിന് എപ്പോഴും ആവശ്യക്കാരുണ്ടാകാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.