നിർമാണ മേഖലയിൽ ഡിമാന്‍റ്​ കൂടുന്നു; സിമന്‍റ്​ വില വർധിക്കും

ന്യൂഡൽഹി: നിർമാണ മേഖലയിൽ ഡിമാന്‍റ്​ വർധിക്കുന്നതിന്‍റെ പശ്​ചാത്തലത്തിൽ കമ്പനികൾ സിമന്‍റ്​ വില ഉയർത്തിയേക്കും. 50 കിലോ ഗ്രാം തൂക്കമുള്ള ഒരു ബാഗിന്​ 10 രൂപ വരെ വർധിപ്പിച്ചേക്കുമെന്നാണ്​ റിപ്പോർട്ടുകൾ. മാർച്ചിൽ 5-35 രൂപ വരെ സിമന്‍റിന്​ വർധിപ്പിക്കാൻ കമ്പനികൾ തീരുമാനിച്ചിരുന്നുവെങ്കിലും വർഷാവസാനമായതിനാൽ ഇത്​ മാറ്റുകയായിരുന്നുവെന്നാണ്​ സിമന്‍റ്​ ഡീലർമാർ തന്നെ നൽകുന്ന സൂചന.

ദക്ഷിണേന്ത്യ, ബിഹാർ, മധ്യപ്രദേശ്​, മഹാരാഷ്​ട്ര, ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്​, പശ്​ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ സിമന്‍റ്​ കമ്പനികളാണ്​ വില കൂട്ടുക. 10 രൂപ മുതൽ 30 രൂപ വരെയാണ്​ വർധിപ്പിക്കുക. സിമന്‍റ്​ ബാഗിന്​ ശരാശരി 363 രൂപയാണ്​ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വില.

2022 സാമ്പത്തിക വർഷത്തിൽ സിമന്‍റിന്‍റെ ഡിമാൻഡ്​ 13 ശതമാനം വർധിക്കുമെന്നാണ്​ റിപ്പോർട്ട്​. കേന്ദ്രസർക്കാർ അടിസ്ഥാന സൗകര്യവികസന മേഖലക്ക്​ കൂടുതൽ ഊന്നൽ നൽകുന്നതും ​ഗ്രാമീണ മേഖലയിലും നിർമാണ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതുമാണ്​ സിമന്‍റ്​ വില കൂടാനുള്ള കാരണം.

Tags:    
News Summary - Demand is growing in the construction sector; Cement prices will go up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.