യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് താഴ്ച്ചയിൽ. ബുധനാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 91.74 ലെത്തിയിരുന്നു. ഈ റെക്കോർഡ് തകർത്താണ് ഇന്ന് 0.2ശതമാനം വീണ്ടും ഇടിഞ്ഞ് 91.81ലെത്തിയത്. അതായത് ഒരു ഡോളർ ലഭിക്കാൻ 91.81 രൂപ നൽകണം.
വിദേശ വ്യാപാരികൾക്കിടയിലും ഇറക്കുമതിക്കാരിലും ഡോളറിന്‍റെ ആവശ്യകത ഉയർന്നത് രൂപക്ക് സമ്മർദമായി. വ്യാഴാഴ്ച്ച വിദേശ നാണയ വിനിമയ വിപണിയിൽ ഡോളറിനെതിരെ 91.43ൽ കരുത്തോടെ ആരംഭിച്ചെങ്കിലും പിന്നീട് രൂപ 91.81ലേക്ക് കൂപ്പുകുത്തുകയായിരുന്നു.
അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇറക്കുമതിക്കാർ സ്വകാര്യമേഖല ബാങ്കുകൾ വഴി കൂട്ടത്തോടെ ഡോളർ വാങ്ങിയത് രൂപക്ക് തിരിച്ചടിയായതായി വിദഗ്ധർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.