AI Image

ഈ കോടീശ്വരൻമാരോടുള്ള മത്സരത്തിൽ നമ്മൾ തോൽക്കും; ഇവർക്ക് 4000 ഇരട്ടി ശക്തി

ലണ്ടൻ: കഠിനാധ്വാനം ചെയ്ത് പണക്കാരനാവാമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ, എന്നാൽ നിലവിലെ സഹസ്ര കോടീശ്വരൻമാർ പണം വാരിക്കൂട്ടുന്നതും, അധികാരത്തിൽ പിടിമുറുക്കുന്നതും കണ്ടാൽ ഇവരുമായിട്ട് മത്സരിക്കാൻ ആവില്ലെന്നുറപ്പ്.

കോടീശ്വരന്മാർക്ക് മുമ്പെങ്ങുമില്ലാത്ത വിധം അധികാരവും പണവും കുമിഞ്ഞു കൂടിയിരിക്കുന്നുവെന്നാണ് പഠനം.

ഒരു സാധാരണക്കാരന് ചെലുത്താവുന്ന രാഷ്ട്രീയ സ്വാധീത്തിന്റെ 4000 ഇരട്ടിയാണ് ഒരു കോടീശ്വരന് പ്രയോഗിക്കാനാവുക, നമ്മൾ കോടീശ്വരന്മാരാകാൻ ശ്രമിച്ചാലും നിലവിലെ സഹസ്ര കോടീശ്വരൻമാർക്കൊപ്പം നമുക്ക് ഓടിയെത്താനാകില്ല. ആ വിധത്തിലാണ് നിലവിലെ സഹസ്ര കോടീശ്വരൻമാർ കാര്യങ്ങളെ തങ്ങളു​ടെ വരുതിയിലാക്കുന്നത്.

ദാവോസിൽ നടക്കുന്ന ലോക എ​ക്കോണമിക് ഫോറത്തിന്റെ പശ്ചാത്തലത്തിൽ ഇംഗ്ലണ്ടിലെ സന്നദ്ധ സംഘടന ഓക്സ് ഫാം പുറത്തുവിട്ട പഠനത്തിലാണ് സഹസ്ര കോടീശ്വരന്മാർ ലോകത്തെ വരിഞ്ഞുമുറക്കിയതിനെക്കുറിച്ച് പറയുന്നത്.

രാഷ്ട്രീയ, മാധ്യമ, സമൂഹ മാധ്യമ മേഖലകളെല്ലാം സഹസ്ര കോടീശ്വരന്മാരുടെ പിടിയിലാണ്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് വാഷിങ് ടൺ പോസ്റ്റ് വാങ്ങാൻ ശ്രമിക്കുന്നതും ഇലോൺ മസ്ക് ട്വിറ്റർ (എക്സ്) സ്വന്തമാക്കിയതുമെല്ലാം ഓക്സ്ഫാം ഉദഹാരണങ്ങളായി പറയുന്നു. സൂപ്പർ റിച്ച് എന്നു പറയുന്നു ഈ വളരെ കുറച്ച് ആളുകളാണ് മിക്ക ഗവൺമെന്റ് പോളിസികളെയും നിശ്ചയിക്കുന്നത്. 66 രാജ്യങ്ങളിൽ നടത്തിയ വേൾഡ് വാല്യൂ സർവേയിൽ പ​​​ങ്കെടുത്തവരിൽ പകുതിയിലധികവും വിശ്വസിക്കുന്നത് സൂപ്പർ റിച്ചുകൾക്ക് തങ്ങളുടെ രാജ്യത്തെ തെരഞ്ഞെടുപ്പ് ഫലം വരെ അട്ടിമറിക്കാൻ കഴിയുമെന്നാണ്. സമ്പന്നരും അല്ലാത്തവരും തമ്മിലുള്ള വിടവ് കൂടിക്കൂടി വരികയാണെന്നും ഓക്സ്ഫാം പറയുന്നു. സാധാരണ ജനങ്ങൾക്ക് ജീവിക്കാൻ സാധിക്കാത്ത രീതിയിലാണ് സാമ്പത്തിക കാര്യങ്ങളുടെ പോക്കെന്നും കഠിനാധ്വാനം ചെയ്താലും നിത്യവൃത്തി പോലും പ്രയാസമാണെന്നും പഠനത്തിൽ പറയുന്നു.

Tags:    
News Summary - billionairs have more power than ever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.