തിരുവനന്തപുരം: ജനക്ഷേമ ബജറ്റാകും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി തോമസ് െഎസക്. ബജറ്റിന് മുന്നോടിയായി നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം പ്രതീക്ഷകൾ പങ്കുവെച്ചത്. സാമൂഹ്യസുരക്ഷക്ക് ബജറ്റ് ഉൗന്നൽ നൽകും. ചെലവ് ചുരുക്കൽ നടപടികളുണ്ടാവും. ജി.എസ്.ടി നടത്തിപ്പ് മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിറ്റാണ് കേന്ദ്രസർക്കാർ ധനകമ്മി 3.5 ശതമാനത്തിൽ പിടിച്ച് നിർത്തിയത്. വലതു കാലിലെ മന്ത് ഇടതുകാലിലേക്ക് മാറ്റുകയാണ് ബജറ്റിലുടെ സർക്കാർ ചെയ്തിരിക്കുന്നതെന്നും െഎസക് കുറ്റപ്പെടുത്തി.
പിണറായി സർക്കാറിെൻറ മൂന്നാം ബജറ്റാണ് ധനമന്ത്രി തോമസ് െഎസക് അവതരിപ്പിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം നേരിടുേമ്പാഴാണ് വീണ്ടുമൊരു ബജറ്റ് വന്നെത്തുന്നത്. കെ.എസ്.ആർ.ടി.സിക്കുള്ള സമഗ്ര പാക്കേജ് ഉൾപ്പടെ നിരവധി പ്രഖ്യാപനങ്ങൾ കേരളം ബജറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.