ബജറ്റിൽ സ്​ത്രീകൾക്ക്​ ആശ്വാസം

ന്യൂഡൽഹി: ബജറ്റിൽ സ്​ത്രീകൾക്ക്​ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി നടത്തിയത്​. ഇ.പി.എഫിൽ സ്​ത്രീ തൊഴിലാളികളുടെ വിഹിതം കുറക്കാനും സൗജന്യ നിരക്കിൽ പാചകവാതക കണക്ഷനുകൾ നൽകാനും തീരുമാനിച്ചതാണവ.

നിലവിൽ 12 ശതമാനമാണ്​ തൊഴിലാളികൾ ഇ.പി.എഫ്​ വിഹിതമായി അടക്കുന്നത്​. പുതിയ പ്രഖ്യാപന പ്രകാരം സ്​ത്രീ തൊഴിലാളികൾ​ ​അടുത്ത മൂന്ന്​ വർഷത്തേക്ക്​ ഇ.പി.എഫിൽ എട്ട്​ ശതമാനം അടച്ചാൽ മതി. ഇതിനൊടൊപ്പം ഗ്രാമീണ മേഖലയിലെ എട്ട്​ കോടി സ്​ത്രീകൾക്ക്​  സൗജന്യ പാചകവാതക കണക്ഷൻ നൽകുന്നതിനുള്ള പദ്ധതിയും ബജറ്റിലുണ്ട്​.

Tags:    
News Summary - women friendly project in budget-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.