Posted On
date_range Updated On
date_range ഇൻഫോസിസിൽ നിന്ന് വിശാൽ സിക്കയുടെ ഭാര്യയും പുറത്തേക്ക്
ബംഗളുരു: ഇൻഫോസിസ് മുൻ സി.ഇ.ഒ വിശാൽ സിക്കയുടെ ഭാര്യ വന്ദന സിക്കയും ഇൻഫോസിസിൽ നിന്ന് രാജി വെച്ചു. യു.എസ്.എയിലെ ഇൻഫോസിസ് ഫൗണ്ടെഷൻ ചെയർപേഴ്സണായിരുന്നു വന്ദന സിക്ക. താൻ ഇൻഫോസിസിൽ നിന്ന് രാജിവെക്കുന്ന തീരുമാനം അറിയിച്ചുകൊണ്ട് ഇമെയിൽ അയച്ചതായി സോഷ്യൽ മീഡിയയിലൂടെ വന്ദന തന്നെയാണ് അറിയിച്ചത്.
ഈ മാസം ആദ്യവാരത്തിലാണ് ഇൻഫോസിസിനെ പിടിച്ചുകുലുക്കിക്കൊണ്ട് സി.ഇ.ഒ വിശാൽ സിക്ക രാജിവെച്ചത്. ഇൻഫോസിസ് ബോർഡിന്‍റെ പെരുമാറ്റവും ഇൻഫോസിസ് സ്ഥാപകനും മുൻ സി.ഇ.ഒയുമായ നാരായണ മൂർത്തിക്ക് വിശാൽ സിക്കയോടുണ്ടായിരുന്ന നീരസവുമാണ് രാജിയിലേക്ക് നയിച്ചതെന്ന് സിക്ക തന്നെ സൂചന നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.