എണ്ണ വില വർധിപ്പിച്ച് നയാര;കൂ​ട്ടി​യ​ത് പെ​ട്രോ​ളി​ന് അ​ഞ്ചു​രൂ​പ​യും ഡീ​സ​ലി​ന് മൂ​ന്നു​രൂ​പ​യും

ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ച് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ ചി​ല്ല​റ വി​ൽ​പ​ന ക​മ്പ​നി​യാ​യ ന​യാ​ര എ​ന​ർ​ജി. പെ​ട്രോ​ൾ ലി​റ്റ​റി​ന് അ​ഞ്ച് രൂ​പ​യും ഡീ​സ​ലി​ന് മൂ​ന്ന് രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. വി​ല വ​ർ​ധ​ന ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ നി​ല​വി​ൽ വ​ന്നു. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ്പ​നി​യു​ടെ നീ​ക്കം.

ഈ ​വ​ർ​ഷം ഇ​തി​ന​കം നി​ര​വ​ധി ത​വ​ണ ന​യാ​ര പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. യു.​എ​സ്-​ഇ​റാ​ൻ യു​ദ്ധം തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ആ​ദ്യം എ​ണ്ണ വി​ല വ​ർ​ധി​പ്പി​ച്ച​ത് ന​യാ​ര​യാ​ണ്. മാ​ർ​ച്ച് 26ന് ​പെ​ട്രോ​ളി​ന് അ​ഞ്ച് രൂ​പ​യും ഡീ​സ​ലി​ന് മൂ​ന്ന് രൂ​പ​യും വ​ർ​ധി​പ്പി​ച്ചി​രു​ന്നു. മേ​യ് 25ന് ​പെ​ട്രോ​ളി​ന് 2.61 രൂ​പ​യും ഡീ​സ​ലി​ന് 2.71 രൂ​പ​യും വ​ർ​ധി​പ്പി​ച്ചു. അ​തേ​സ​മ​യം, പ​ശ്ചി​മേ​ഷ്യ സം​ഘ​ർ​ഷം അ​യ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ വി​ല കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ജൂ​ലൈ ഒ​ന്നി​ന് ക​മ്പ​നി പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് അ​ഞ്ച് രൂ​പ​യും ഡീ​സ​ൽ വി​ല മൂ​ന്ന് രൂ​പ​യും കു​റ​ച്ചു.

ചി​ല്ല​റ വി​ൽ​പ​ന​യി​ലെ ന​ഷ്ടം കാ​ര​ണം ന​യാ​ര, ജി​യോ-​ബി.​പി തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​ടെ ചി​ല പ​മ്പു​ക​ളി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ൽ​പ​ന കു​റ​ച്ചി​രു​ന്നു. വി​ൽ​പ​ന​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​രു​തെ​ന്ന് സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക് വ്യാ​ഴാ​ഴ്ച കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​യാ​ര​യു​ടെ തീ​രു​മാ​നം. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 7108 പ​മ്പു​ക​ളാ​ണ് ന​യാ​ര​ക്കു​ള്ള​ത്.

Tags:    
News Summary - Nayara Hikes Fuel Prices: Rs 5 for Petrol, Rs 3 for Diesel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.