മൊബൈൽ സിമ്മിന്​ ആധാർ നിർബന്ധം

ന്യൂഡൽഹി: മൊബൈൽ സിം കാർഡ്​ എടുക്കാൻ കേന്ദ്രസർക്കാർ ആധാർ കാർഡ്​ നിർബന്ധമാക്കാനൊരുങ്ങുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒാഫ്​ ഇന്ത്യ ഇതു സംബന്ധിച്ച നിർദേശം നൽകുമെന്നാണ്​ സൂചന. നിലവിലുള്ള ഉപഭോക്​താക്കളും ഇത്തരത്തൽ ആധാർ കാർഡ്​ നൽകേണ്ടി വരും.
 
രാജ്യത്ത്​ വ്യാജ വിലാസങ്ങളിലുള്ള സിം കാർഡുകൾ വൻതോതിൽ ​ വർധിക്കുകയാണ്​. ഇത്​ രാജ്യസുരക്ഷയെ ബാധിക്കുന്നതായി സുരക്ഷ എജൻസികൾ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതി​െൻറ കൂടി പശ്​ചാതലത്തിലാണ്​ മൊബൈൽ സിം കാർഡ്​ എടുക്കുന്നതിന്​ ആധാർ നിർബന്ധമാക്കാനൊരുങ്ങുന്നത്​.

മൊബൈൽ കമ്പനികൾക്ക്​ ഉപഭോക്​താക്കളുടെ ആധാർ ഉപയോഗിച്ച്​ വിവരശേഖരണം നടത്തുന്നത്​ ഗുണകരമാവും.  വളരെ വേഗത്തിൽ തന്നെ ഉപഭോക്​താകളുടെ എല്ലാ വിവരങ്ങളും ആധാർ കാർഡ്​ ഉപയോഗിച്ച്​ ശേഖരിക്കുവാൻ സാധിക്കും. റിലയൻസ്​ ജിയോ പുതിയ സിം കാർഡ്​ നൽകു​േമ്പാൾ ആധാർ കാർഡായിരുന്ന ഉപഭോക്​തകളുടെ വിവരശേഖരണം നടത്തുന്നതിന്​ ഉപയോഗിച്ചത്​.

 

Tags:    
News Summary - TRAI to suggest Aadhaar eKYC for outstation users buying SIM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.