ടാറ്റ മോ​േട്ടാഴ്​സ്​ ഹരിത ബസുകൾ പുറത്തിറക്കി

മുംബൈ: രാജ്യത്തെ മുൻ നിര വാഹന നിർമാതക്കളായ ടാറ്റ മോ​േട്ടാഴസ്​ ഹരിത ബസുകൾ പുറത്തിറക്കി. നഗരങ്ങളിലെ മലിനീകരണം കുറക്കുക എന്നതാണ്​ ഹരിത ബസുകളും ലക്ഷ്യം. ബുധനാഴ്​ചയായിരുന്നു​ പുതിയ ബസുകളുടെ ലോഞ്ചിങ്​

9 മുതൽ 12 മീറ്റർ വരെ നീളമുള്ള ബസുകളാണ്​ ടാറ്റ പുറത്തിറക്കിയത്​. 1.6 കോടി മുതൽ 2 കോടി രൂപ വരെയാണ്​ പുതിയ ബസുകളുടെ വില. 2 കോടി രൂപക്ക്​ ഹൈബ്രിഡ്​ ബസും  ടാറ്റ വിപണിയിലെത്തിച്ചിട്ടുണ്ട്​.  25 ബസുകൾ വാങ്ങാനുള്ള ഒാർഡർ ​മുംബൈ മെട്രോ കോർപ്പറേഷൻ ടാറ്റ മോ​േട്ടാഴ്​സിന്​ നൽകിയിട്ടുണ്ട്​. 2017-18 സാമ്പത്തിക വർഷത്തി​െൻറ മൂന്നാം പാദത്തിൽ ടാറ്റ ​മോ​േട്ടാഴ്​സ്​ മുംബൈ മെട്രോ കോർപ്പറേഷന് ബസുകൾ ​ കൈമാറും.

​െഎ.എസ്​.ആർ.ഒയുമായി ചേർന്ന്​ ഫ്യൂവൽ ബസുകളും ടാറ്റ മോ​േട്ടാഴ്​സ്​ പുറത്തിറക്കുന്നുണ്ട്​. ​ഹൈഡ്രജൻ, ഒാക്​സിജൻ സംയുക്​തം പ്രവർത്തിച്ച്​  ഉണ്ടാവുന്ന ഉൗർജം ഉപയോഗിച്ചാണ്​ ബസി​െൻറ പ്രവർത്തനം.12 മീറ്റർ നീളമുള്ള എൽ.എൻ.ജി ബസും ടാറ്റ പുറത്തിറക്കുന്നുണ്ട്​. പുതിയ ബസുകളിലൂടെ പബ്ലിക്​ ട്രാൻസ്​പോർട്ട്​ രംഗത്ത്​ ആധിപത്യം ഉറപ്പിക്കാൻ കഴിയുമെന്നും ടാറ്റ മോ​േട്ടാഴ്​സ് പ്രതിനിധി​ പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    
News Summary - Tata Motors unveils green buses for city commute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.