മീ ടൂ: മുതിർന്ന ഉദ്യോഗസ്ഥനോട്​ ലീവിൽ പോകാൻ നിർദേശിച്ച്​ ടാറ്റ മോ​േട്ടാഴ്​സ്​

ന്യൂഡൽഹി: മീ ടൂ ആരോപണങ്ങളെ തുടർന്ന്​ ചീഫ്​ കോർപ്പറേറ്റ്​ കമ്യൂണിക്കേഷൻ തലവനോട്​​ അവധിയിൽ പോകാൻ നിർദേശിച്ച്​ ടാറ്റ മോ​േട്ടാഴ്​സ്​. ഇയാൾ കമ്പനിയിലെ ജീവനക്കാരോട്​ മോശമായി പെരുമാറിയെന്നാണ്​ ആരോപണം. ബോളിവുഡിനെയും ഇന്ത്യൻ രാഷ്​ട്രീയത്തെയും പിടിച്ചുലച്ച മീ ടൂ കോർപ്പ​േററ്റ്​ മേഖലയിലേക്ക്​ എത്തുന്നുവെന്നതി​​​െൻറ സൂചനയാണ്​ പുതിയ സംഭവമെന്നാണ്​ വിലയിരുത്തൽ.

കമ്പനിയുടെ കോർപ്പറേറ്റ്​ കമ്യൂണിക്കേഷൻ തലവൻ സുരേഷ്​ രങ്കരാജനാണ്​ ആരോപണങ്ങളിൽ കുടുങ്ങിയത്​. ആരോപണം ഉയർന്ന്​ മണിക്കൂറുകൾക്കകം ത​െന്ന സുരേഷ്​ രങ്കരാജനോട്​ ടാറ്റ മോ​േട്ടാഴ്​സ്​ അവധിയിൽ പോകാൻ നിർദേശിക്കുകയായിരുന്നു. സുരേഷ്​ രങ്കരാജനോട്​ അടിയന്തിരമായി അവധിയിൽ പോകാൻ നിർദേശിച്ചതായി ടാറ്റ മോ​േട്ടാഴ്​സി​​​െൻറ എച്ച്​.ആർ വിഭാഗത്തി​​​െൻറ ട്വീറ്റ്​ വ്യക്​തമാക്കുന്നു. ആരോപണങ്ങളുമായി ബന്ധപ്പെട്ട്​ എത്രയും പെ​െട്ടന്ന്​ അന്വേഷണം നടത്തി രങ്കരാജനെതിരെ നടപടിയെടുക്കുമെന്നും ടാറ്റ മോ​േട്ടാഴ്​സ്​ ട്വീറ്റിൽ അറിയിച്ചു.

2016ലാണ്​ രങ്കരാജൻ ടാറ്റ മോ​േട്ടാഴ്​സി​​​െൻറ കോർപ്പറേറ്റ്​ കമ്യുണിക്കേഷൻ തലവനായി നിയമതിനായത്​. അതിന്​ മുമ്പ്​ വോഡഫോൺ, നിസാൻ തുടങ്ങിയ കമ്പനികളിലായിരുന്നു അദ്ദേഹം ജോലി ചെയ്​തിരുന്നത്​.

Tags:    
News Summary - Tata Motors Sends Executive On Leave-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.