എണ്ണ വില ഇനി ദിവസവും മാറും

ന്യൂഡൽഹി: പെട്രോളിെൻറയും ഡീസലിെൻറയും വില ഇനി ദിവസവും മാറാൻ സാധ്യത. ഇന്ധന വില ഒാരോ ദിവസവും പരിഷ്കരിക്കാനാണ് പൊതുമേഖല എണ്ണ കമ്പനികളുടെ നീക്കം. നിലവിൽ രണ്ടാഴ്ചയിലൊരിക്കലാണ് എണ്ണ വില പരിഷ്കരിക്കുന്നത്. 

ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികളാണ് എണ്ണ വില ദിവസേന പരിഷ്കരിക്കുന്നതിനുള്ള ശ്രമം നടത്തുന്നത്. രാജ്യത്തെ 95 ശതമാനം ചില്ലറ വിൽപ്പന നടത്തുന്നത് ഇൗ കമ്പനികളാണ്. 

എണ്ണ കമ്പനികളുടെ പ്രതിനിധികൾ  മന്ത്രി ധർമേന്ദ്ര പ്രദാനുമായി ഇൗ വിഷയം ബുധനാഴ്ച ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകൾ. ദിവസവും എണ്ണ വില ക്രമീകരിക്കുന്നതിനുള്ള സാേങ്കതിക സംവിധാനം കമ്പനികൾക്ക് നിലവിലുണ്ട്. ഇത് ഉപയോഗപ്പെടുത്തി പുതിയ രീതി നടപ്പിലാക്കാനാണ്  കമ്പനികൾ ലക്ഷ്യമിടുന്നത്.

സാേങ്കതിക വിദ്യയിൽ ഉണ്ടായ മുന്നേറ്റം മൂലം എണ്ണ വിലയിൽ ദിവസവും ഉണ്ടാവുന്ന മാറ്റങ്ങൾ പെെട്ടന്ന് തന്നെ വിതരണക്കാരെ അറിയിക്കാനും നിലവിൽ കമ്പനികൾക്ക് സാധിക്കും . 53,000 ഫില്ലിങ് സ്റ്റേഷനുകളിൽ നിലവിൽ ഒാേട്ടാമേഷൻ സംവിധാനമുണ്ട്. ഇത് പുതിയ സംവിധാനം നടപ്പിലാക്കുന്നതിന് ഗുണകരമാവും. പുതിയ തീരുമാനം വിതരണക്കാർക്കും ഉപഭോക്താകൾക്കും ഗുണകരമാവുമെന്നാണ് എണ്ണ കമ്പനികളുടെ വാദം. 

Tags:    
News Summary - State-run oil companies plan to review fuel rates daily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.