ലോക്ഡൗൺ: ശമ്പളം നൽകാൻ പാടുപെട്ട്​ ചെറുകിട വ്യവസായങ്ങൾ

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ് വ്യാപനം തടയുന്നതിനായി 21 ദിവസത്തെ ലോക്ഡൗൺ കാരണം സാമ്പത്തിക പ്രതിസന്ധിയിലായി ലക്ഷക് കണക്കിന് ചെറുകിട വ്യവസായങ്ങൾ. തൊഴിലാളികളുടെ കഴിഞ്ഞ മാസത്തെ ശമ്പളം വെട്ടികുറക്കുകയോ നൽകാതിരിക്കുകയോ ചെയ്യേണ ്ട സാഹചര്യമുണ്ടായെന്ന്​ വ്യവസായികളും യൂണിയൻ നേതാക്കളും സാക്ഷ്യപ്പെടുത്തുന്നു.

രാജ്യത്തെ ഒരു ലക്ഷത്തോളം ചെറുകിട നിർമാതാക്കളെ പ്രതിനിധീകരിക്കുന്ന ഓൾ ഇന്ത്യ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ (എ. ഐ‌. എം‌. ഒ) അതി​​​െൻറ മൂന്നിൽ രണ്ട് അംഗങ്ങളും തൊഴിലാളികൾക് പ്രതിമാസ വേതനം നൽകാൻ കഴിഞ്ഞില്ല എന്ന് പ്രസ്താവനയിൽ അറിയിച്ചു. മാസശമ്പളം നൽകുവാനുള്ള മതിയായ പണം ലഭ്യമല്ലാത്തതും ഉപഭോതാക്കളിൽനിന്ന് പണം ലഭിക്കാനുള്ള കാലതാമസവുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും സംഘടന അറിയിച്ചു.

കൊറോണ വൈറസി​​​െൻറ വ്യാപനം തടയുന്നതി​​​െൻറ ഭാഗമായി ഏപ്രിൽ 14ന് ശേഷവും ലോക്​ഡൗൺ നീട്ടണമെന്നാണ്​ മിക്ക സംസ്ഥാനങ്ങളും കേന്ദ്രസർക്കാറിനോട്​ ആവശ്യപ്പെടുന്നത്​. ഇത്​ ചെറുകിട വ്യവസായ ശാലകളുടെ പ്രതിസന്ധി ഇനിയും രൂക്ഷമാക്കുമെന്ന്​ എ.ഐ.എം.ഒ അറിയിച്ചു. അതോടപ്പം ഭൂരിഭാഗം തൊഴിലാളികളും അവരുടെ നാട്ടിലേക് മടങ്ങിയതോടെ തൊഴിലാളികളുടെ ലഭ്യത കുറവും രൂക്ഷമാവുമെന്ന ആശങ്കയിലാണ് ചെറുകിട വ്യവസായ മേഖല.

കയറ്റുമതിയിൽ വന്ന വൻ ഇടിവ് മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് വ്യവസായികൾ പറയുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ (എഫ് ഐ ഇ ഒ ) കണക്കനുസരിച്ച് കയറ്റുമതി മേഖലയിലെ 60 ശതമാനവും ചെറുകിട-ഇടത്തരം വ്യവസായങ്ങളാണ്.

കഴിഞ്ഞ 15 ദിവസങ്ങളിൽ 62 ശതമാനം ഓർഡറുകളാണ് റദ്ദ് ചെയ്തതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ കയറ്റുമതി നിരക്ക് കഴിഞ്ഞ മൂന്നഎ മാസങ്ങളായി 20 ശതമാനം തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണെന്നും കണക്കുകൾ വ്യക്​തമാക്കുന്നു. ലോക് ഡൗൺ തുടരുന്നതോടെ ഈ മേഖല പൂർണ സ്​തംഭനത്തിലേക്ക്​ നീങ്ങുമെന്നാണ്​ വ്യവസായികളുടെ ആശങ്ക.

Tags:    
News Summary - small scale industry lockdown issue-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.