സെൻസെക്സ് 131 പോയിന്‍റ് താഴ്ന്നു; പി.എൻ.ബി ഒാഹരിയിലും ഇടിവ്
മുംബൈ: വ്യാപാരം ആരംഭിച്ചപ്പോൾ ഇന്ത്യൻ ഒാഹരി വിപണിയിൽ ഇടിവ്. ബോംബെ സൂചിക സെൻസെക്സ് 130.54 പോയിന്‍റ് ഇടിഞ്ഞ് 33,880.22 പോയിന്‍റിലെത്തി. ദേശീയ സൂചിക നിഫ്റ്റി 47.40 പോയിന്‍റ് ഇടിഞ്ഞ് 10,404.90 പോയിന്‍റിലാണ് വ്യാപാരം തുടരുന്നത്. സെൻസെക്സ് 0.38ഉം നിഫ്റ്റി 0.45ഉം ആണ് ശതമാന കണക്കിലുള്ള ഇടിവ്. ഏഷ്യൻ വിപണിയിലും ആഭ്യന്തര വിപണിയിലും ഉണ്ടായ തകർച്ചയാണ് ഇന്ത്യൻ വിപണിയെ പ്രതികൂലമായി ബാധിച്ചത്.
11,400 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിന്‍റെ ആഘാതം വാരം ആരംഭിച്ചപ്പോഴും പഞ്ചാബ് നാഷണൽ ബാങ്കിനെ വിട്ടൊഴിഞ്ഞിട്ടില്ല. പി.എൻ.ബിയുടെ ഒാഹരി മൂല്യത്തിൽ വലിയ ഇടിവാണ് ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ ഉണ്ടായത്. 5.25 ശതമാനം നഷ്ടമാണ് പി.എൻ.ബി നേരിട്ടത്.
ടാറ്റാ സ്റ്റീൽ, എസ്.ബി.ഐ, എൽ ആൻഡ് ടി, ഇൻഡസ് ഇൻഡ് ബാങ്ക്, അദാനി പോർട്ട്സ്, എം ആൻഡ് എം, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്‍റ്സ്, ബജാജ് ഒാട്ടോ, യെസ് ബാങ്ക്, ഒ.എൻ.ജി.സി, കോൾ ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ് എന്നീ കമ്പനികളുടെ ഒാഹരിയിൽ 3.22 ശതമാനം വരെ ഇടിവ് സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.