Posted On
date_range Updated On
date_range ഓഹരി വിപണികളിൽ മുന്നേറ്റം
മുംബൈ: മഹാരാഷ്ട്ര, ഹരിയാന നിയസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ദിനം ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ് യാപാരം തുടങ്ങി. ബോംബെ സൂചിക സെൻസെക്സ് 244 പോയിൻറ് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ദേശീയ സൂചിക നിഫ്റ്റി 62 പോയിൻറ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.
എച്ച്.സി.എൽ ടെക്നോളജിയാണ് നേട്ടമുണ്ടാക്കിയ പ്രധാന കമ്പനികളിലൊന്ന് ഭാരതി എയർടെൽ രണ്ട് ശതമാനം നഷ്ടം രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പിനൊപ്പം മാരുതി സുസുക്കി, ഐ.ടി.സി, ഇൻഡിഗോ, ബന്ധൻ ബാങ്ക് ഉൾപ്പടെയുള്ള 87 കമ്പനികളുടെ രണ്ടാംപാദ ലാഭഫലവും വിപണിയെ സ്വാധീനിക്കുന്നുണ്ട്. ലോകബാങ്കിെൻറ വ്യവസായ സൗഹൃദ പട്ടികയിൽ ഇന്ത്യ 13 സ്ഥാനം മെച്ചപ്പെടുത്തിയതും വിപണിയുടെ മുന്നേറ്റത്തിന് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.