Posted On
date_range Updated On
date_range സെൻസെക്സ് 122 പോയൻറ് താഴ്ന്നു
മുംബൈ: വിപണിയിലെ ആദ്യഘട്ടത്തെ മുന്നേറ്റത്തിനു ശേഷം മുംബൈ ഒാഹരി സുചിക സെൻസെക്സ്122 പോയൻറ് താഴ്ന്നു. 130 പോയൻറ് നേട്ടത്തോടെയാണ് ഇന്ന്രാവിലെ വിപണി വ്യാപാരമാരംഭിച്ചത്. എന്നാൽ, പിന്നീട് വിപണി നഷ്ടത്തിലേക്ക് പോവുകയായിരുന്നു.
ടെലികോം, ഒാേട്ടാമൊബൈൽ, ടെക്നോളജി എന്നീ സെക്ടറുകളിലെ ഒാഹരികൾ വിറ്റഴിക്കാൻ ഉടമകൾ നിർബന്ധിതമായി. അമേരിക്കൻ സാമ്പത്തിക മേഖലയിലുണ്ടായ സംഭവങ്ങളാണ് ഇന്ത്യൻ ഒാഹരി വിപണിയേയും ബാധിച്ചത്. ദേശീയ സുചിക നിഫ്റ്റി 57 പോയൻറ് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഭാരതി എയർെടൽ, എച്ച്.ഡി.എഫ്.സി, എഷ്യൻ പെയിൻറ്സ് എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ പ്രധാന ഒാഹരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.