Posted On
date_range Updated On
date_range എസ്.ബി.ഐയുടെ മൂന്നാംപാദ ലാഭത്തിൽ 41 ശതമാനം വർധന
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയുടെ മൂന്നാംപാദ ലാഭത്തിൽ 41 ശതമാനം വർധന. 5,583.36 കോടിയാണ് എസ്.ബി.ഐയുടെ മൂന്നാംപാദ ലാഭം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുേമ്പാഴാണ് എസ്.ബി.ഐയുടെ ലാഭം വർധിച്ചത്.
എസ്.ബി.ഐയിലെ നിഷ്ക്രിയ ആസ്തിയുടെ തോതും കുറഞ്ഞിട്ടുണ്ട്. 8.71 ശതമാനത്തിൽ നിന്ന് 6.97 ശതമാനമായാണ് നിഷ്ക്രിയ ആസ്തി കുറഞ്ഞത്. ആകെയുള്ള നിഷ്ക്രിയ ആസ്തി 1.81 ലക്ഷം കോടിയിൽ നിന്ന് 1.59 ലക്ഷം കോടിയായാണ് കുറഞ്ഞത്.
മൂന്നാംപാദ ലാഭഫലം പുറത്ത് വന്നതോടെ എസ്.ബി.ഐയുടെ ഓഹരി വിലയും ഉയർന്നിട്ടുണ്ട്. രണ്ട് ശതമാനം നേട്ടത്തോടെ 316 രൂപയിലാണ് എസ്.ബി.ഐ വ്യാപാരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.