Posted On
date_range Updated On
date_range രൂപക്ക് റെക്കോർഡ് തകർച്ച
ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധക്കിടെ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യത്തിൽ വൻ ഇടിവ്. 70 പൈസ നഷ്ടത്തോടെ 74.96 രൂപയാണ് ഡോളിനെതിരായ രൂപ വ്യാപാരം ആരംഭിച്ചത്. കോവിഡ് 19 വൈറസ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ആഘാതമുണ്ടാക്കുമെന്ന തിരിച്ചറിവാണ് രൂപയുടെ വിനിമയ മൂല്യത്തേയും സ്വാധീനിക്കുന്നത്.
ആഭ്യന്തര വിപണികളിൽ കോവിഡ് 19 വൈറസ് ബാധമൂലം വൻ നഷ്ടമാണ് നേരിടുന്നത്. ഇതുമൂലം വിദേശനിക്ഷേപകർ ഇന്ത്യൻ വിപണികളിൽ പണമിറക്കാൻ മടിക്കുകയാണ്. ബുധനാഴ്ച മാത്രം 5,085 കോടിയാണ് വിദേശനിക്ഷേപകർ ഒാഹരി വിപണികളിൽ നിന്ന് പിൻവലിച്ചത്. ഇത് രൂപയേയും പ്രതിസന്ധിയിലാക്കുന്നുണ്ട്.
അതേസമയം, ഇന്ത്യൻ ഒാഹരി വിപണി നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. 37 മാസത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയെയാണ് നിഫ്റ്റി അഭിമുഖീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.