രൂപക്ക്​ തകർച്ച തന്നെ; തുടർച്ചയായ രണ്ടാം ദിനവും റെക്കോർഡ്​ താഴ്​ചയിൽ

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിനവും ഡോളറിന്​ മുന്നിൽ രൂപ കൂപ്പുത്തുന്നു. വ്യാഴാഴ്​ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരെ 43 പൈസ കുറഞ്ഞ് രൂപ​ 73.77 എന്ന റെക്കോർഡ്​ താഴ്​ചയിലെത്തി. ബുധനാഴ്​ച വ്യാപാരം തുടങ്ങിയപ്പോൾ സമാനമായി 43 പൈസ കുറഞ്ഞ്​ രൂപ 73.34​ലെത്തിയിരുന്നു.

തിങ്കളാഴ്​ച രാത്രി 9.05ന്​ വ്യാപാരം അവസാനിപ്പിക്കുമ്പോൾ 72.91 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം. ചൊവ്വ അവധിക്ക്​ ശേഷം തുടർച്ചയായി രണ്ട്​ ദിവസങ്ങൾ രൂപക്ക്​ ശനിദശയാണ്​. അന്താരാഷ്​ട്ര മാർക്കറ്റിൽ ക്രൂഡ്​ ഒായിൽ വില ഉയരുന്നതാണ്​​ വിലയിടിവിന്​ കാരണമായതെന്നാണ്​ നിഗമനം​​.

ക്രൂഡ്​ ഒായിൽ വിലയിൽ വരുന്ന ക്രമാതീതമായ ഉയർച്ചയും രൂപയുടെ തകർച്ചയും പരിഹരിക്കാനായി 10 ബില്യൺ യു.എസ്​ ​േഡാളർ ഒാവർസീസ്​ ലോൺ പിരിക്കാൻ ഒായിൽ മാർക്കറ്റിങ്​ കമ്പനികൾക്ക്​ അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചതായി ഇന്നലെ അറിയിച്ചിരുന്നു.

Tags:    
News Summary - Rupee Hits New All-Time Low-business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.